പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​നെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി
Sunday, December 15, 2019 12:33 AM IST
വെ​ഞ്ഞാ​റ​മൂ​ട്: നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​നെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി.
ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​കു​ന്നം സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ​വ​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ വ​ച്ചാ​ണ് കൈ​യേ​റ്റ​ശ്ര​മു​ണ്ടാ​യ​തെ​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു അ​രു​ൺ കു​മാ​ർ വെ​ഞ്ഞാ​റ​മൂ​ട് പോ​ലി​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
കോ​ട്ട​കു​ന്നം സ്വ​ദേ​ശി​ക​ളാ​യ നീ​തു ഭ​വ​നി​ൽ ഭാ​സി, വാ​റു​വി​ള വീ​ട്ടി​ൽ റൈ​നു എ​ന്നി​വ​രാ​ണ് കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.