കാ​റി​ടി​ച്ച് ഒാ​ട്ടോ മ​റി​ഞ്ഞ് അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്
Sunday, December 15, 2019 12:36 AM IST
പോ​ത്ത​ൻ​കോ​ട് : നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് ഒാ​ട്ടോ മ​റി​ഞ്ഞു അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.​ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ പ​ള്ളി​പ്പു​റം താ​മ​ര​ക്കു​ള​ത്തി​ന​ടു​ത്തു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ചെ​ന്നൈ സ്വ​ദേ​ശി​ക​ളാ​യ രാ​ജ​മ​ണി (64), ഭാ​ര്യ ശാ​ന്തി​അ​മ്മ, മ​ക​ൾ വി​ജ​യ(30), ഇ​വ​രു​ടെ മ​ക​ൻ അ​രു​ൺ(​ര​ണ്ട്), ഓ​ട്ടോ ഡ്രൈ​വ​റാ​യ പ​ത്താം​ക​ല്ല് സ്വ​ദേ​ശി ജ​ലാ​ലു​ദീ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​തി​ൽ വി​ജ​ിയയുടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. നി​സാ​ര പ​രി​ക്കേ​റ്റ കു​ട്ടി എ​സ്എ​ടി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
മം​ഗ​ല​പു​രം ഭാ​ഗ​ത്തേ​ക്ക് ഒ​രേ ദി​ശ​യി​ൽ പോ​യ ഓ​ട്ടോ​റി​ക്ഷ​യു​ടെ പി​ന്നി​ൽ കാ​റി​ടി​ച്ചാ​ണ് അ​പ​ക​ട​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. നാ​ട്ടു​കാ​രും മം​ഗ​ല​പു​രം പോ​ലീ​സും ചേ​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ​കോ​ളേ​ജി​ലെ​ത്തി​ച്ച​ത്.