കി​ഴു​വി​ലം തൊ​ഴി​ൽ​സേ​നാ ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ർ​ത്തു
Wednesday, January 15, 2020 12:01 AM IST
മു​ട​പു​രം : കി​ഴു​വി​ലം പ​ഞ്ചാ​യ​ത്ത് ഓ​പ്പ​ൺ എ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ റൂ​മു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കി​ഴു​വി​ലം തൊ​ഴി​ൽ​സേ​ന ഓ​ഫീ​സ് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ അ​ടി​ച്ചു​ത​ക​ർ​ത്ത​തി​യി പ​രാ​തി. ഞാ​യ​റാ​ഴ് ച ​രാ​ത്രി​യി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ഒാ​ഫീ​സി​ലെ ഫ​യ​ലു​ക​ൾ, ഓ​ഫീ​സി​ലെ ജ​നാ​ല​ക​ൾ, അ​ല​മാ​ര തു​ട​ങ്ങി​യ​വ അ​ടി​ച്ചു ന​ശി​പ്പി​ച്ചു. ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന തൊ​ഴി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യി.
ര​ണ്ട് മാ​സം മു​ൻ​പ് ഓ​ഫീ​സി​ലെ ജ​നാ​ല​ക​ളും അ​ടി​ച്ചു​ത​ക​ർ​ത്തി​രു​ന്നു. കി​ഴു​വി​ലം പ​ഞ്ചാ​യ​ത്ത്മു​ൻ പ്ര​സി​ഡ​ന്‍റും തൊ​ഴി​ൽ​സേ​ന പ്ര​സി​ഡ​ന്‍റു​മാ​യ വി .​എ​സ്. ക​ണ്ണ​ൻ അ​ന്നും ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സ് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്താ​ഫീ​സ് പ​രി​സ​ര​ത്ത് സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യം രൂ​ക്ഷ​മാ​ണ് എ​ന്നും പ​രാ​തി​യു​ണ്ട് .