അ​ഗ​സ്ത്യാ​ർ​കൂ​ട സ​ന്ദ​ർ​ശ​ന​ത്തി​ന് തു​ട​ക്ക​മാ​യി
Thursday, January 16, 2020 12:04 AM IST
വി​തു​ര: അ​ഗ​സ്ത്യാ​ർ​കൂ​ട സ​ന്ദ​ർ​ശ​ന​ത്തി​ന് തു​ട​ക്ക​മാ​യി.​ബോ​ണ​ക്കാ​ട് ഫോ​റ​സ്റ്റ് പി​ക്ക​റ്റ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് മൂ​ന്നു സ്ത്രീ ​ക​ള​ട​ങ്ങു​ന്ന116 അം​ഗ സം​ഘ​മാ​ണ് ആ​ദ്യ ദി​നം അ​ഗ​സ്ത്യാ​ർ​കൂ​ട​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ എ​ട്ടി​ന് സ​ന്ദ​ർ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ച് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ മു​ഴു​വ​ന്‍ പ്ര​വേ​ശ​ന പാ​സു​ക​ളും ബു​ക്കു​ചെ​യ്തു ക​ഴി​ഞ്ഞി​രു​ന്നു. ഇ​ത്ത​വ​ണ 3600 പേ​ർ​ക്കാ​ണ് മ​ല​ക​യ​റാ​ൻ അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 170 പേ​ർ സ്ത്രീ​ക​ളാ​ണ്. ര​ണ്ടു വി​ദേ​ശി​ക​ളു​മു​ണ്ട്.​സ്ത്രീ​ക​ള്‍​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കി​ല്ലെ​ന്ന അ​റി​യി​പ്പു​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ സ്ത്രീ ​പ​ങ്കാ​ളി​ത്തം ക​ഴി​ഞ്ഞ​ത​വ​ണ​ത്തേ​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ലാ​ണ്.

ക​ഴി​ഞ്ഞ സ​ന്ദ​ർ​ശ​ന കാ​ല​ത്താ​ണ് സ്ത്രീ​ക​ൾ​ക്ക് അ​ഗ​സ​ത്യാ​ര്‍ കൂ​ടം ട്ര​ക്കിം​ഗി​ന് ആ​ദ്യ​മാ​യി വ​നം വ​കു​പ്പ് അ​നു​മ​തി ന​ല്‍​കി​യ​ത് . ഫെ​ബ്രു​വ​രി 18 വ​രെ​യാ​ണ് ഇ​ത്ത​വ​ണ സ​ന്ദ​ർ​ശ​നാ​നു​മ​തി . പ്ര​ത്യേ​കം പ​രി​ശീ​ല​നം സി​ദ്ധി​ച്ച 32 ഗൈ​ഡു​ക​ളും വ​ന​പാ​ല​ക​രും സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് വ​ഴി​കാ​ട്ടി​ക​ളാ​വും. പ​ത്തു​പേ​ര​ട​ങ്ങു​ന്ന ഓ​രോ ഗ്രൂ​പ്പി​നും ഒ​രു ഗൈ​ഡി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​കും. ആ​ദ്യ ദി​വ​സ​ത്തെ കാ​ൽ​ന​ട​യാ​ത്ര അ​വ​സാ​നി​ക്കു​ന്ന അ​തി​രു​മ​ല ബേ​സ് ക്യാ​മ്പി​ല്‍ മു​ഴു​വ​ൻ സ​മ​യം ര​ണ്ട് വ​നി​താ വ​ന​പാ​ല​ക​രു​ടെ സാ​ന്നി​ധ്യ​വും ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്.

വ​ന്യ​ജീ​വി​ക​ളു​ടെ സാ​ന്നി​ധ്യ​വും വ​ഴി ദു​ര്‍​ഘ​ട​വു​മാ​യ​തി​നാ​ല്‍ 14 വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് സ​ന്ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ല. ലാ​ത്തി​മൊ​ട്ട, ക​ര​മ​ന​യാ​ര്‍, അ​ട്ട​യാ​ര്‍, എ​ഴു​മ​ട​ക്ക​ന്‍ തേ​രി, അ​തി​രു​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ശ്ര​മി​ക്കാ​ൻ ഇ​ട​ത്താ​വ​ള​ങ്ങ​ളൊ​രു​ക്കി​യി​ട്ടു​ണ്ട്. ബോ​ണ​ക്കാ​ട് പി​ക്ക​റ്റ് സ്റ്റേ​ഷ​ൻ,അ​തി​രു​മ​ല ക്യാ​മ്പ് സ്റ്റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കാ​ന്‍റീ​ന്‍ സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ടി​ക്ക​റ്റി​ന്‍റെ പ്രി​ന്‍റും ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ന്‍റെ അ​സ​ലും സ​ഹി​തം ബോ​ണ​ക്കാ​ടു​ള്ള ഫോ​റ​സ്റ്റ് പി​ക്ക​റ്റ് സ്റ്റേ​ഷ​നി​ല്‍ രാ​വി​ലെ ഏ​ഴി​ന് ത​ന്നെ സ​ന്ദ​ര്‍​ശ​ക​ര്‍ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ട്ടു​മു​ത​ല്‍ പ​തി​നൊ​ന്ന് വ​രെ​യാ​ണ് സ​ന്ദ​ര്‍​ശ​ക​രെ ക​യ​റ്റി​വി​ടു​ക. സ​ന്ദ​ര്‍​ശ​ക​ര്‍ പൂ​ജാ​ദ്ര​വ്യ​ങ്ങ​ള്‍, പ്ലാ​സ്റ്റി​ക്, മ​ദ്യം, മ​റ്റ് ല​ഹ​രി പ​ദാ​ര്‍​ഥ​ങ്ങ​ള്‍ എ​ന്നി​വ കൊ​ണ്ടു​പോ​കു​ന്ന​ത് ക​ര്‍​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. വ​ന​ത്തി​നു​ള്ളി​ല്‍ പു​ക​വ​ലി, ഭ​ക്ഷ​ണം പാ​കം ചെ​യ്യ​ല്‍ എ​ന്നി​വ​യും അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

നി​രോ​ധ​നം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ പി​ഴ​യും ത​ട​വു​മ​ട​ക്ക​മു​ള്ള ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ബോ​ണ​ക്കാ​ട് ഫോ​റ​സ്റ്റ് പി​ക്ക​റ്റ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ ബോ​ണ​ക്കാ​ട് വാ​ർ​ഡ് അം​ഗം സ​തീ​ഷ് കു​മാ​ര്‍ അ​ദ്യ​സം​ഘ​ത്തെ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത് യാ​ത്ര​യാ​ക്കി. സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് കാ​ട്ടു​തീ സം​ബ​ന്ധ​മാ​യ പ്ര​ത്യേ​ക പ​ഠ​ന​ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങി​ല്‍ തി​രു​വ​ന​ന്ത​പു​രം വ​ന്യ​ജീ​വി വാ​ര്‍​ഡ​ന്‍ ജെ .​ആ​ര്‍. അ​നി,അ​സി​സ്റ്റ​ന്‍റ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍​മാ​രാ​യ ജെ. ​സു​രേ​ഷ്, എ​ന്‍.​വി.​സ​തീ​ശ​ന്‍, ബോ​ണ​ക്കാ​ട് ഇ​ഡി​സി പ്ര​സി​ഡ​ന്‍റ് മാ​ഹീ​ന്‍ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.