ക​ട്ട​ക്കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന ദേ​വാ​ല​യ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി
Thursday, January 16, 2020 12:04 AM IST
ക​ട്ട​ക്കോ​ട് : ക​ട്ട​ക്കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന ദേ​വാ​ല​യ തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ.​റോ​ബ​ര്‍​ട്ട് വി​ന്‍​സെ​ന്‍റ് കൊ​ടി​യേ​റ്റി.
ക​ട്ട​ക്കോ​ട് ജം​ഗ്ഷ​നി​ലെ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ കു​രി​ശ​ടി​യി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച പ​താ​ക പ്ര​യാ​ണ​ത്തോ​ടെ​യാ​ണ് തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യ​ത്. തി​രു​നാ​ള്‍ ആ​രം​ഭ ദി​വ്യ​ബ​ലി​ക്ക് നെ​യ്യാ​റ്റി​ന്‍​ക​ര അ​മ​ലോ​ത്ഭ​വ​മാ​താ ക​ത്തീ​ഡ്ര​ല്‍ വി​കാ​രി മോ​ണ്‍. അ​ല്‍​ഫോ​ണ്‍​സ് ലി​ഗോ​റി മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഫാ.​ലി​ജോ ഫ്രാ​ന്‍​സി​സ് വ​ച​ന സ​ന്ദേ​ശം ന​ല്‍​കി.
25 ന് ​ദി​വ്യ​ബ​ലി​ക്കു​ശേ​ഷം ആ​ഘോ​ഷ​മാ​യ തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണം കാ​ട്ടാ​ക്ക​ട ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ലെ​ത്തി തി​രി​കെ ദേ​വാ​ല​യ​ത്തി​ലെ​ത്തി സ​മാ​പി​ക്കും. 26 ന് ​രാ​വി​ലെ 10.30 ന് ​ന​ട​ക്കു​ന്ന തി​രു​നാ​ള്‍ സ​മാ​പ​ന ദി​വ്യ​ബ​ലി​ക്ക് ഡോ.​ഗ്ലാ​ഡി​ന്‍ അ​ല​ക്സ് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ.​ക്രി​സ്റ്റി​ന്‍ വ​ച​ന സ​ന്ദേ​ശം ന​ല്‍​കും തു​ട​ര്‍​ന്ന് ദി​വ്യ​കു​രു​ണ്യ പ്ര​ദ​ക്ഷി​ണം,കൊ​ടി​യി​റ​ക്ക്, സ്നേ​ഹ​വി​രു​ന്ന്