വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു
Thursday, January 16, 2020 1:29 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. പു​ല്ല​മ്പാ​റ, തേ​മ്പാ​ക്കാ​ല എം.​എ​സ് നി​വാ​സി​ൽ സ​ലാ​ഹു​ദ്ദീ​ൻ (48) ആ​ണ് മ​രി​ച്ച​ത്.​വി​ദേ​ശ​ത്തു നി​ന്നെ​ത്തു​ന്ന ബ​ന്ധു​വി​നെ കൂ​ട്ടി​കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് പോ​കും വ​ഴി ച​ന്ത​വി​ള എ​ത്തി​യ​പ്പോ​ൾ ഇ​ദ്ദേ​ഹ​ത്തി​ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ഴ​ഞ്ഞ് വീ​ഴു​ക​യു​മാ​യി​രു​ന്നു. ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന​വ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ചി​ത​റ മു​സ്‌​ലിം ജ​മാ​അ​ത്തി​ൽ ക​ബ​റ​ട​ക്കി. ഭാ​ര്യ: ന​ജു​മാ ബീ​വി. മ​ക​ൻ: അ​ജിം​ഷ.