ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​നു പോ​യ ഗൃ​ഹ​നാ​ഥ​ന്‍ കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ചു
Thursday, January 16, 2020 1:29 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ക്ഷേ​ത്ര ദ​ര്‍​ന​ത്തി​നു പോ​യ ഗൃ​ഹ​നാ​ഥ​ന്‍ വ​ഴി​യി​ല്‍ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. കാ​രേ​റ്റ് ക​രി​വ​ള്ളി​യാ​ട് കു​ന്ന​ത്ത് വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ ശ​ശി​ധ​ര​ന്‍ (65) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 7.30ന് ​ആ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ല്‍ നി​ന്നും ന​ട​ന്ന് വാ​മ​ന​പു​രം കു​റ്റൂ​ര്‍ ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ല്‍ വാ​മ​ന​പു​രം പാ​ല​ത്തി​ല്‍ വ​ച്ച് കു​ഴ​ഞ്ഞു വീ​ണു. ഉ​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​ര്‍ ഇ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും താ​മ​സി​യാ​തെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ഗി​രി​ജ. മ​ക​ള്‍: ശാ​രി. മ​രു​മ​ക​ന്‍: ഉ​ണ്ണി.