അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വി​വ​ര​മ​റി​യി​ക്കാ​ൻ അ​നൗ​ൺ​സ്മെ​ന്‍റ് സം​വി​ധാ​നം സ്ഥാപിച്ചു
Friday, January 17, 2020 12:37 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ താ​ലൂ​ക്കു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പൊ​തു ജ​ന​ങ്ങ​ൾ​ക്ക് അ​റി​യി​പ്പ് ന​ൽ​കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ​ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. അ​നൗ​ൺ​സെ​മെ​ന്‍റ് സി​സ്റ്റം ബ​ന്ധ​പ്പെ​ട്ട ത​ഹ​സി​ൽ​ദാ​ർ​മാ​ർ​ക്ക് കൈ​മാ​റി. വേ​ഗ​ത്തി​ൽ അ​റി​യി​പ്പ് ന​ൽ​കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന് ജി​ല്ലാ​ക​ള​ക്ട​ർ പ​റ​ഞ്ഞു. ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ അ​നു​കു​മാ​രി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​ർ, ത​ഹ​സി​ൽ​ദാ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.