മ​നു​ഷ്യ മ​ഹാ​ശൃം​ഖ​ല വി​ജ​യി​പ്പി​ക്കാ​ൻ മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളും രം​ഗ​ത്തി​റ​ങ്ങ​ണം: എ​ള​മ​രം ക​രീം
Friday, January 17, 2020 12:37 AM IST
ആ​റ്റി​ങ്ങ​ൽ: മ​നു​ഷ്യ മ​ഹാ​ശൃം​ഖ​ല വി​ജ​യി​പ്പി​ക്കാ​ൻ മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളും രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് സി ​ഐ​ടി​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീം. ആ​റ്റി​ങ്ങ​ൽ ക​ച്ചേ​രി ജം​ഗ്ഷ​നി​ൽ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ തൊ​ഴി​ലാ​ളി സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദ​ഹം.
പൗ​ര​ത്വ​ത്തി​ന് മാ​ന​ദ​ണ്ഡം ഏ​തെ​ങ്കി​ലും ഒ​രു മ​ത​മ​ല്ലെ​ന്നും മ​തം തി​രി​ച്ചു​ള്ള പൗ​ര​ത്വ നി​ർ​ണ​യം ഭ​ര​ണ​ഘ​ട​ന ലം​ഘ​ന​മാ​ണെ​ന്നും, ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന അ​ട്ടി​മ​റി​ച്ച് ഹി​ന്ദു രാ​ഷ്ട്രം സ്ഥാ​പി​ക്ക​ലെ​ന്ന ആ​ർ​എ​സ്എ​സ് അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ആ​ർ. രാ​മു അ​ധ്യ​ക്ഷ​നാ​യി.​സി​ഐ​ടി​യു ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ശി​വ​ൻ​കു​ട്ടി, സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ് ലെ​നി​ൻ,ട്രാ​വ​ൻ​കൂ​ർ ക​യ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. സാ​യി​കു​മാ​ർ, ബി.​സ​ത്യ​ൻ എം​എ​ൽ​എ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​പ​യ​സ്, കോ-​ഓ​പ്പ​റേ​റ്റി​വ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി .​വി​ജ​യ​കു​മാ​ർ, സി​ഐ​ടി​യു ആ​റ്റി​ങ്ങ​ൽ ഏ​രി​യാ സെ​ക്ര​ട്ട​റി അ​ഞ്ച് തെ​ങ്ങ് സു​രേ​ന്ദ്ര​ൻ, വ​ൽ​സ​ല കു​മാ​ർ, ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ്, സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ആ​ർ .സു​ഭാ​ഷ്, സി ​ഐ​ടി യു ​ജി​ല്ലാ ക​മ്മി​റ്റി അം​ഗം എം. ​മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.