പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം: മ​ഹാ​പൗ​ര​സം​ഗ​മം ഇ​ന്ന്
Friday, January 17, 2020 12:37 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന് മ​ഹാ​പൗ​ര​സം​ഗ​മം ന​ട​ത്തും.
വീ ​ദ പീ​പ്പി​ൾ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ ഒ​ന്പ​തി​ന് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. രാ​ത്രി 7.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​സം​ഗി​ക്കും. വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി മ​ന്ത്രി​മാ​രും എം​എ​ൽ​എ​മാ​രും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ൽ നി​ന്നാ​യി പ​തി​നാ​യി​ര​ത്തി​ലേ​റെ​പ്പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.
ദേ​ശീ​യ​ത​ല​ത്തി​ൽ പ്ര​ശ​സ്ത​രാ​യ ശ​ബ്നം ഹ​ഷ്മി, സ​ന്ദീ​പ് പാ​ണ്ഡെ, ഹ​ർ​ഷ് മ​ന്ദ​ർ, ഡ​ൽ​ഹി​യി​ലെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ക്ത​റി​സ്ത അ​ൻ​സാ​രി, ച​ന്ദ​ൻ കു​മാ​ർ, അ​മു​ദ ജ​യ​ദീ​പ്, ദോ​ള​ൻ സാ​മ​ന്ത, മ​ന്ത്രി​മാ​രാ​യ ഡോ. ​ടി.​എം.​തോ​മ​സ് ഐ​സ​ക്, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ, കെ.​കെ. ശൈ​ല​ജ, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, സി.​ര​വീ​ന്ദ്ര​നാ​ഥ്, മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ, പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് എം.​കെ.​മു​നീ​ർ, എം​എ​ൽ​എ​മാ​രാ​യ കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ, വി.​എ​സ്. ശി​വ​കു​മാ​ർ, ബി.​സ​ത്യ​ൻ, വി.​കെ.​പ്ര​ശാ​ന്ത്, എം. ​നൗ​ഷാ​ദ്, ടി.​വി.​രാ​ജേ​ഷ്, ഐ.​ബി. സ​തീ​ഷ്, വി.​ജോ​യി വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ ആ​നി രാ​ജ, കാ​നം രാ​ജേ​ന്ദ്ര​ൻ, പു​ന്ന​ല ശ്രീ​കു​മാ​ർ, സി.​കെ. ജാ​നു, ഫ​സ​ൽ ഗ​ഫൂ​ർ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ ജെ. ​ദേ​വി​ക, മൈ​ത്രേ​യ​ൻ തു​ട​ങ്ങി​യ​വ​ർ വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.
വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും അ​ണി​നി​ര​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ പ​ക​ൽ മു​ഴു​വ​നും അ​ര​ങ്ങേ​റും.
ആ​ർ​ട്ട് ഇ​ൻ​സ്റ്റ​ലേ​ഷ​ൻ, വീ​ഡി​യോ പ്ര​ദ​ർ​ശ​നം, ചി​ത്ര​ര​ച​ന, നാ​ട​കം തു​ട​ങ്ങി​യ​വ​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള തി​രു​ക്കു​റ​ൽ ബാ​ൻ​ഡി​ന്‍റെ പ​രി​പാ​ടി​യും രാ​ത്രി എ​ട്ടു മു​ത​ൽ ഉൗ​രാ​ളി​ക​ളു​ടെ പാ​ട്ടും പ​റ​ച്ചി​ലും മ​ഹാ​പൗ​ര​സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നടത്തും.