നാടോടി യുവതിക്ക് വികെയർ വഴി സൗജന്യ ചികിത്സ
Friday, January 17, 2020 12:37 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​നി സ​ബ​റി​ന്‍റെ (22) ചി​കി​ത്സ സാ​മൂ​ഹ്യ സു​ര​ക്ഷ മി​ഷ​ന്‍റെ വി​കെ​യ​ര്‍ പ​ദ്ധ​തി വ​ഴി സൗ​ജ​ന്യ​മാ​ക്കാ​ൻ മ​ന്ത്രി കെ.​കെ. ശൈ​ല​ജ സാ​മൂ​ഹ്യ സു​ര​ക്ഷ മി​ഷ​ന്‍ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​മു​ഹ​മ്മ​ദ് അ​ഷീ​ലി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.
നാ​ടോ​ടി യു​വ​തി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ഒ​രു ല​ക്ഷം രൂ​പ വേ​ണ​മെ​ന്നും കൈ​യി​ലു​ള്ള​ത് 400 രൂ​പ മാ​ത്ര​മാ​ണെ​ന്നു​മു​ള്ള റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്നാ​ണ് മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട​ത്. സ​ബ​റി​ന് വേ​ണ്ട വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​എ​സ്. ഷ​ര്‍​മ്മ​ദി​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
ത​ല​വേ​ദ​ന​യു​മാ​യാ​ണ് സ​ബ​റി​ന്‍ ഒ​രാ​ഴ്ച മു​മ്പ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ല്‍ ത​ല​യി​ല്‍ മു​ഴ ക​ണ്ടെ​ത്തു​ക​യും അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യും ചെ​യ്തു. ത​ല​യി​ല്‍ ര​ക്ത​ക്കു​ഴ​ല്‍ വി​ക​സി​ച്ചു​ള്ള മു​ഴ​യാ​ണ് സ​ബ​റി​നു​ണ്ടാ​യ​ത്. ശ​സ്ത്ര​ക്രി​യ​യ്ക്ക് മു​മ്പ് ത​ല​യു​ടെ ആ​ന്‍​ജി​യോ​ഗ്രാം എ​ടു​ക്കു​ക​യും അ​തോ​ടൊ​പ്പം മു​ഴ​യി​ലേ​ക്ക് വ​രു​ന്ന ര​ക്ത​ക്കു​ഴ​ലു​ക​ളെ ത​ട​യു​ക​യും വേ​ണം. ഇ​തി​നു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ ശ്രീ ​ചി​ത്ര​യി​ലാ​ണ് ഉ​ള്ള​ത്. ശ്രീ​ചി​ത്ര​യി​ലെ ചി​കി​ത്സ​യ്ക്ക് ഒ​രു ല​ക്ഷം രൂ​പ​യാ​കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഭ​ര്‍​ത്താ​വ് നി​സാ​മു​ദ്ദീ​നും ര​ണ്ട് കു​ട്ടി​ക​ളു​മാ​ണ് സ​ബ​റി​നുള്ള​ത്.
ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ള്‍ തോ​റും ബ​ലൂ​ണ്‍ ക​ച്ച​വ​ടം ന​ട​ത്തി ക​ഴി​യു​ന്ന പാ​വ​പ്പെ​ട്ട ഈ ​നാ​ടോ​ടി കു​ടും​ബ​ത്തി​നാ​ണ് വി ​കെ​യ​ര്‍ പ​ദ്ധ​തി വ​ഴി സ​ഹാ​യ​മെ​ത്തു​ന്ന​ത്.സ​ര്‍​ജ​റി വി​ഭാ​ഗ​ത്തി​ല്‍ ഡോ. ​വി​ശ്വ​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡോ​ക്ട​ര്‍​മാ​രാ​ണ് സ​ബ​റി​നെ ചി​കി​ത്സി​ക്കു​ന്ന​ത്. സ​ര്‍​ജ​റി, പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി, കാ​ര്‍​ഡി​യോ തൊ​റാ​സി​ക്, ന്യൂ​റോ സ​ര്‍​ജ​റി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ ചേ​ര്‍​ന്നാ​ണ് സ​ര്‍​ജ​റി ന​ട​ത്തു​ന്ന​ത്.
മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ശ്രീ​ചി​ത്ര​യി​ലെ ചി​കി​ത്സ വി ​കെ​യ​ര്‍ പ​ദ്ധ​തി വ​ഴി​യും മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ത് സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി വ​ഴി​യും സൗ​ജ​ന്യ​മാ​യി ചെ​യ്തു​കൊ​ടു​ക്കു​ം.