നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് ത​ല ഗ​ണി​തോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി
Sunday, January 19, 2020 12:02 AM IST
വെ​ഞ്ഞാ​റ​മൂ​ട്: പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും ആ​റ്റി​ങ്ങ​ൽ ബി.​ആ​ർ.​സി​യു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച നെ​ല്ല​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്ത​ല ഗ്രാ​മോ​ത്സ​വ​ത്തി​ന് അ​ല​ന്ത​റ യു​പി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. ഗ​ണി​ത പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച "ഗ​ണി​തോ​ത്സ​വം 2020 " നെ​ല്ല​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജി​ത് എ​സ്. കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബൈ​ജു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഹെ​ഡ്മി​സ്ട്ര​സ് ജി.​ലീ​ന, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി.​എ​സ് പ​ര​മേ​ശ്വ​ര​ൻ, വാ​ർ​ഡ് അം​ഗം അ​നി​ൽ കു​മാ​ർ, ബി.​ആ​ർ.​സി പ്ര​തി​നി​ധി വ​സ​ന്ത​കു​മാ​രി, ഗ​ണി​തോ​ത്സ​വം ക​ൺ​വീ​ന​ർ ഷി​ബി​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.