ചെ​ന്നൈ മാ​ര​ത്ത​ണി​ല്‍ മ​ല​യാ​ളി കാ​യി​കാ​ധ്യാ​പ​ക​ന്‍ ഫ​സ്റ്റ് റ​ണ്ണ​ര്‍ അ​പ്പ്
Sunday, January 19, 2020 12:02 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ചെ​ന്നൈ മാ​ര​ത്ത​ണി​ല്‍ കേ​ര​ള​ത്തി​ന് അ​ഭി​മാ​ന​മാ​യി കാ​യി​കാ​ധ്യാ​പ​ക​ന്‍ ജി. ​ജോ​സ്. കൊ​ല്ലം​കോ​ട് കി​രാ​ത്തൂ​ര്‍ കൊ​ടു​വ​ല്‍ വീ​ട്ടി​ല്‍ ജോ​ര്‍​ജി​ന്‍റെ​യും വി​ജ​യ​മ്മ​യു​ടെ​യും മ​ക​നും നെ​യ്യാ​റ്റി​ന്‍​ക​ര ഡോ. ​ജി.​ആ​ര്‍ പ​ബ്ലി​ക് സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​നു​മാ​യ ജോ​സ് ഇ​ക്ക​ഴി​ഞ്ഞ ചെ​ന്നൈ മാ​ര​ത്ത​ണ്‍ -2020 ല്‍ ​മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് ഫ​സ്റ്റ് റ​ണ്ണ​ര്‍ അ​പ്പാ​യ​ത്. ഒ​രു മ​ണി​ക്കൂ​ര്‍ 59 മി​നി​റ്റ് 19 സെ​ക്ക​ന്‍​ഡ് സ​മ​യ​ത്തി​ലാ​ണ് ചെ​ന്നൈ മാ​ര​ത്തോ​ണി​ലെ 32 കി​ലോ​മീ​റ്റ​ര്‍ ദൂ​രം താ​ന്‍ താ​ണ്ടി​യ​തെ​ന്ന് ജോ​സ് പ​റ​ഞ്ഞു. ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ നൈ​ജീ​രി​യ​ന്‍ കാ​യി​ക​താ​ര​ത്തി​ന്‍റെ തൊ​ട്ടു​പി​റ​കി​ല്‍- കേ​വ​ലം മൂ​ന്നു മി​നി​റ്റി​ന്‍റെ വ്യ​ത്യാ​സ​മേ​യു​ള്ളൂ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ ത​മ്മി​ല്‍. ജോ​സ് ആ​ദ്യ​മാ​യാ​ണ് ചെ​ന്നൈ മാ​ര​ത്ത​ണി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

അ​ന്ന​ന്ന​ത്തെ അ​ന്ന​ത്തി​നാ​യി രാ​പ്പ​ക​ല്‍ ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന വ​ള​രെ സാ​ധാ​ര​ണ കു​ടും​ബാം​ഗ​മാ​യ ജോ​സ് അ​ത്‌​ല​റ്റി​ക്സ് മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത് തു​ട​ങ്ങി​യ​ത് കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​യാ​യി​രി​ക്കു​ന്പോ​ഴാ​ണ്. അ​യ്യാ​യി​രം മീ​റ്റ​ര്‍, പ​തി​നാ​യി​രം മീ​റ്റ​ര്‍ മു​ത​ലാ​യ ദീ​ര്‍​ഘ​ദൂ​ര ഓ​ട്ട​മ​ത്സ​ര​ങ്ങ​ളോ​ടാ​യി​രു​ന്നു അ​ടു​പ്പം. ല​ഖ്നൗ​വി​ല്‍ ന​ട​ന്ന അ​ന്ത​ര്‍​സം​സ്ഥാ​ന അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ന്‍​ഷി​പ്പ് ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി ദേ​ശീ​യ മീ​റ്റു​ക​ളി​ല്‍ തി​ള​ക്ക​മാ​ര്‍​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. മ​നോ​ന്മ​ണി​യം യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ​തി​നാ​യി​രം മീ​റ്റ​ര്‍, ഹാ​ഫ് മാ​ര​ത്തോ​ണ്‍ എ​ന്നീ​യി​ന​ങ്ങ​ളി​ലെ റെ​ക്കോ​ര്‍​ഡ് ജോ​സി​ന്‍റെ പേ​രി​ലാ​ണ് ഇ​പ്പോ​ഴും.

കോ​മേ​ഴ്സ് എം​ഫി​ല്‍ ബി​രു​ദ​ധാ​രി​യാ​യ ജോ​സ് കാ​യി​ക​രം​ഗ​ത്തോ​ടു​ള്ള അ​ട​ങ്ങാ​ത്ത താ​ത്പ​ര്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഫി​സി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​നി​ലും യോ​ഗ​യി​ലും ബി​രു​ദ​ങ്ങ​ള്‍ സ​ന്പാ​ദി​ച്ചു. ജോ​യ്, ജോ​സി​റ്റ എ​ന്നീ ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ളും മാ​താ​പി​താ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ല്‍ കാ​യി​ക​മേ​ഖ​ല​യോ​ട് ആ​ഭി​മു​ഖ്യം പു​ല​ര്‍​ത്തു​ന്ന​ത് ജോ​സ് മാ​ത്ര​മാ​ണ്. പു​തു​ത​ല​മു​റ​യി​ലെ പ്ര​തി​ഭ​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തോ​ടൊ​പ്പം സ്വ​യാ​ര്‍​ജ്ജി​ത​മാ​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ ക​രു​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ​ക്തി​യോ​ടെ പു​തി​യ ദൂ​ര​ങ്ങ​ള്‍ താ​ണ്ടാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലു​മാ​ണ് ഈ ​യു​വ​കാ​യി​ക​താ​രം.