അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്ത് അ​നി​ത​കു​മാ​രി യാ​ത്ര​യാ​യി
Monday, January 20, 2020 12:37 AM IST
നെ​ടു​മ​ങ്ങാ​ട് : അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്ത് അ​രു​വി​ക്ക​ര​യ്ക്കു സ​മീ​പം മൈ​ല​മ്മൂ​ട് പു​ന്ന​ക്കു​ന്നി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ അ​നി​ത​കു​മാ​രി (41) യാ​ത്ര​യാ​യി. ര​ക്ത​സ​മ്മ​ർ​ദം കൂ​ടി ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​നി​ത​കു​മാ​രി​യ്ക്ക് 16ന് ​മ​സ്തി​ക മ​ര​ണം സം​ഭ​വി​ച്ചു. തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ഹ​ർ​ഷ​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​രം അ​നി​ത​കു​മാ​രി​യു​ടെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു. കി​ഡ്നി​ക​ൾ, ക​ണ്ണു​ക​ൾ, ക​ര​ൾ എ​ന്നി​വ​യാ​ണ് ദാ​നം ചെ​യ്ത​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ പൊ​തു ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. അ​രു​വി​ക്ക​ര ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ രാ​ഹു​ൽ, വ​ർ​ഷ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ജ​ന​പ്ര​തി​നി​ധി​ക​ൾ നാ​ട്ടു​കാ​ർ തു​ട​ങ്ങി ഒ​ട്ടേ​റെ പേ​ർ അ​നി​ത​കു​മാ​രി​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ വ​സ​തി​യി​ൽ എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു.