മു​തു​വി​ള -ചെ​ല്ല​ഞ്ചി -കു​ട​വ​നാ​ട് -ന​ന്ദി​യോ​ട് റോ​ഡി​ന് 32 കോ​ടി
Monday, January 20, 2020 12:37 AM IST
പാ​ലോ​ട് : മ​ല​യോ​ര​മേ​ഖ​ല​യു​ടെ സ്വ​പ്ന​മാ​യി​രു​ന്ന, സ​മീ​പ​കാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത ചെ​ല്ല​ഞ്ചി​പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി മു​തു​വി​ള-​ചെ​ല്ല​ഞ്ചി-​കു​ട​വ​നാ​ട്-​ന​ന്ദി​യോ​ട് റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി 32 കോ​ടി അ​നു​വ​ദി​ച്ച​താ​യി ഡി.​കെ.​മു​ര​ളി എം​എ​ല്‍​എ അ​റി​യി​ച്ചു. റോ​ഡി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ വ​ര്‍​ക്ക​ല​യി​ല്‍ നി​ന്നും പൊ​ന്മു​ടി​യി​ലേ​യ്‌​ക്കെ​ത്തേ​ണ്ട സ​ഞ്ചാ​രി​ക​ള്‍​ക്ക് ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ മീ​ന്‍​മു​ട്ടി ഹൈ​ഡ​ല്‍ ടൂ​റി​സം പ​ദ്ധ​തി​പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ക്കാ​നും സൗ​ക​ര്യ​പ്ര​ദ​മാ​കും.
റോ​ഡി​ന് ഇ​രു​വ​ശ​ത്തും ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി, പാ​ല​ങ്ങ​ളു​ടെ ന​വീ​ക​ര​ണം എ​ന്നി​വ കൂ​ടാ​തെ പ​ത്തു​മീ​റ്റ​ര്‍ വീ​തി​യി​ല്‍ റോ​ഡും ന​വീ​ക​രി​ക്കാ​നാ​ണ് 32-കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. അ​വ​ശ്യ​മാ​യ ഇ​ട​ങ്ങ​ളി​ല്‍ സൈ​ന്‍​ബോ​ഡു​ക​ള്‍, ട്രാ​ഫി​ക് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ എ​ന്നി​വ സ്ഥാ​പി​ക്കാ​നും പ​ദ്ധ​തി​യി​ല്‍ നി​ര്‍​ദേ​ശ​മു​ണ്ട്. പു​തി​യ റോ​ഡ് വ​രു​ന്ന​തോ​ടെ വ​ര്‍​ക്ക​ല, പാ​ലോ​ട് ടി​ബി.​ജി.​ആ​ര്‍.​ഐ, മ​ങ്ക​യം ഇ​ക്കോ​ടൂ​റി​സം, പേ​പ്പാ​റ, പൊ​ന്മു​ടി തു​ട​ങ്ങി​യ ടൂ​റി​സം മേ​ഖ​ല​ക​ളു​ടെ വി​ക​സ​നം പ​തി​ന്മ​ട​ങ്ങ് വ​ര്‍​ദ്ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.