അ​ന​ന്ത​പു​രി ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ: അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Monday, January 20, 2020 12:39 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ന​ന്ത​പു​രി ഫി​ലിം സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് ഷോ​ർ​ട്ട് ഫി​ലിം, ഡോ​ക്യു​മെ​ൻ​ര​റി, മ്യൂ​സി​ക് ആ​ൽ​ബം അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഇ​ല്ലി​ത്ത​ള്ള മി​ക​ച്ച ചി​ത്ര​മാ​യും മി​ക​ച്ച ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​യി ഹി​തം സം​വി​ധാ​യ​ക​നാ​യി എം.​എം. ഷാ​ജി, ന​ട​നാ​യി സു​നീ​ഷ് കു​റ്റ്യാ​ടി​യെ​യും ന​ടി​യാ​യി പ്രി​യ ഷൈ​നി​നെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മി​ക​ച്ച കാ​മ​റ, എ​ഡി​റ്റിം​ഗ്, സം​ഗീ​തം, ഗാ​യ​ക​ൻ, ഡോ​ക്യു​മെ​ന്‍റ​റി, ആ​ൽ​ബം തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 40 ഓ​ളം അ​വാ​ർ​ഡു​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. നാ​ളെ വൈ​കു​ന്നേ​രം 5.30ന് ​തി​രു​വ​ന​ന്ത​പു​രം ഭാ​ര​ത് ഭ​വ​നി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ടൂ​റി​സം, ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കും.
ക​ലാ-​സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ വ​ഞ്ചി​യൂ​ർ പ്ര​വീ​ണ്‍​കു​മാ​ർ, ആ​ര്യാ​ട് ഭാ​ർ​ഗ​വ​ൻ, ശു​ഭാ​ഞ്ജ​ലി, ര​മ​ണി നാ​യ​ർ, രാ​ജു ഫി​ലി​പ്, ഗോ​കു​ൽ കാ​ർ​ത്തി, അ​ഡ്വ. വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ സം​വി​ധാ​യ​ക​രാ​യ ബാ​ലു​കി​ര്യാ​ത്ത്, രാ​ജ​സേ​ന​ൻ, ശാ​ന്തി​വി​ള ദി​നേ​ശ്, പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ, ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​റോ​ബി​ൻ​സ​ണ്‍ ഡേ​വി​ഡ്, ടി.​ടി. ഉ​ഷ, സു​വ​ച​ൻ, ഫി​ർ​ദൗ​സ് കാ​യ​ൽ​പു​റം, ഗി​രീ​ശ​ൻ ചാ​ക്ക തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.