കെ​എ​സ്ആ​ര്‍​ടി​സി ബ​സ് കാ​റും ര​ണ്ട് ബൈ​ക്കു​ക​ളും ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു
Monday, January 20, 2020 12:39 AM IST
വെ​ള്ള​റ​ട: പ​ള്ളി​ക്കു സമീപം‍ നി​ർ​ത്തി​യി​രു​ന്ന കാ​റും ര​ണ്ട് ബൈ​ക്കു​ക​ളും കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ന് അ​ഞ്ചു​മ​രം​കാ​ല എ​ഫ്എം സി​എ​സ്ഐ ച​ര്‍​ച്ചി​നു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. കെ​എ​സ്ആ​ര്‍​ടി​സി വെ​ള്ള​റ​ട ഡി​പ്പോ​യി​ല്‍​നി​ന്നും തീ​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് വാ​ഹ​ന​ങ്ങ​ളിൽ ഇ​ടി​ച്ച​ശേ​ഷം നി​ർ​ത്താ​തെ പോ​യ​ത്.
ബൈ​ക്കു​ക​ള്‍ ദൂ​രേക്ക് തെ​റി​ച്ചു വീ​ഴു​ന്ന​തു ക​ണ്ട് ആ​ളു​ക​ള്‍ ഓ​ടി​ക്കൂടിയപ്പോഴേക്കും ക​ണ്ട​ക്ട​ര്‍ ഡ​ബി​ള്‍​ബെ​ല്‍ കൊ​ടു​ത്ത് ബസ് വേ​ഗ​ത്തി​ല്‍ ഓ​ടി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. പ​ള്ളി​ക്ക് മു​ന്നി​ലു​ള്ള സ്റ്റോ​പ്പി​ല്‍​നി​ന്നും നി​റ​യേ യാ​ത്രി​ക​ര്‍ ബ​സി​ന് കൈ​കാ​ണി​ച്ചു​വെ​ങ്കി​ലും ആ​രേ​യും ക​യ​റ്റാ​തെ ബ​സ് അ​മി​ത​വേ​ഗ​ത്തി​ല്‍ ഓ​ടി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു. കാ​റി​ന്‍റെ ഉ​ട​മ മോ​ഹ​ന്‍​ദാ​സ് സ്‌​റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍​ക്കും വെ​ള്ള​റ​ട പോ​ലീ​സി​ലും പ​രാ​തി​ന​ല്‍​കി.