ഹോ​ട്ട​ൽ കു​ത്തി​ത്തുറ​ന്ന് പ​ണം ക​വ​ർ​ന്ന​ പ്ര​തി അ​റ​സ്റ്റി​ൽ
Tuesday, January 21, 2020 12:12 AM IST
കോ​വ​ളം: ലൈ​റ്റ് ഹൗ​സ് ബീ​ച്ച് റോ​ഡി​ലെ ഹോ​ട്ട​ൽ കു​ത്തി​ത്തു റ​ന്ന് പ​ണം ക​വ​ർ​ന്ന​പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​വ​ളം നീ​ല​ക​ണ്ഠ കോ​ള​നി​യി​ൽ ആ​ലു​നി​ന്ന വി​ള​വീ​ട്ടി​ൽ ദി​ലീ​പ്ഖാ​ൻ (37) ആ​ണ് പി​ടി​യി​ലാ​യ​ത്.
പ്ര​ദേ​ശ​ത്തെ സി​സി​ടി​വി കാ​മ​റ​യി​ൽ നി​ന്നുല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ്പ്ര​തി​യെപി​ടി​കൂ​ടിയത്. ക​ഴി​ഞ്ഞ​ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ പ്ര​തി കോ​വ​ളം ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​ന്നു വ​രി​ക​യും ഹോ​ട്ട​ലി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത് മേ​ശ​യ്ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ടാ​യി​രം രൂ​പ​യും വി​ല​പി​ടി​പ്പു​ള്ള രേ​ഖ​ക​ളും മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.
സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ കോ​വ​ളം എ​സ്എ​ച്ച്ഒ അ​നി​ൽ​കു​മാ​ർ, എ​സ്ഐ അ​നീ​ഷ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു മു​മ്പ് ജ​യി​ൽ ശി​ക്ഷ​ക​ഴി​ഞ്ഞി​റ​ങ്ങി​യ പ്ര​തി​ക്കെ​തി​രെ കോ​വ​ളം സ്റ്റേ​ഷ​നി​ൽ 18 ഓ​ളം കേ​സു​ക​ൾ ഉ​ള്ള​തി​ൽ10 എ​ണ്ണം മോ​ഷ​ണ കേ​സു​ക​ളാ​ണെ​ന്നും ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​താ​യും കോ​വ​ളം പോ​ലീ​സ് അ​റി​യി​ച്ചു.