അ​ഭി​ന​വി​ന് സ​ഹ​പാ​ഠി​ക​ളു​ടെ​യും, കൂ​ട്ടു​കാ​രു​ടെ​യും അ​ന്ത്യാ​ഞ്ജ​ലി
Tuesday, January 21, 2020 12:14 AM IST
വെ​ഞ്ഞാ​റ​മൂ​ട്: അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ അ​ഭി​ന​വി​ന് സ​ഹ​പാ​ഠി​ക​ളു​ടെ​യും, കൂ​ട്ടു​കാ​രു​ടെ​യും അ​ന്ത്യാ​ഞ്ജ​ലി. കി​ളി​മാ​നൂ​ർ പൊ​രു​ന്ത​മ​ൺ ആ​ശാ ഭ​വ​നി​ൽ ഷി​ജു ആ​ശാ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​ന​വി​ന് (13)യാ​ത്ര​മൊ​ഴി ന​ൽ​കാ​ൻ നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വീ​ട്ടി​ൽ എ​ത്തി​യത്.
കി​ളി​മാ​നൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ഭി​ന​വി​നെ ക​ഴി​ഞ്ഞ ദി​വ​സം ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ ബ​ന്ധു വീ​ട്ടി​ൽ പോ​യി തി​രി​കെ വ​രു​മ്പോ​ൾ വീ​ടി​നു സ​മീ​പ​മു​ള്ള മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​
ശ​രീ​ര​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മു​റി​വേ​റ്റി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ക​യും ഇ​ത് ദു​രൂ​ഹ​ത​യ്ക്ക് കാ​ര​ണ​മാ​വു​ക​യും ചെ​യ്തി​രു​ന്നു.
​എ​ന്നാ​ൽ പോ​ലീ​സ് സ​ർ​ജ​ന്‍റെ​യും ,ത​ഹ​സി​ൽ​ദാ​രു​ടെ​യും മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ന്ന മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന​യി​ൽ ദു​രൂ​ഹ​ത​ക​ൾ ഒ​ന്നു മു​ള്ള​താ​യി ഡോ​ക്ട​ർ പ​റ​ഞ്ഞി​ല്ല​ന്നും മ​ര​ണ​കാ​ര​ണം തൂ​ങ്ങി മ​ര​ണം ത​ന്നെ​യാ​ണ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ഡോ​ഗ് സ്ക്വാ​ഡ്, ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ, ഫിം​ഗ​ർ പ്രി​ന്‍റ് തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
​ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ൽ എ​ത്തി​ച്ച് സം​സ്ക​രി​ച്ചു .