ശു​ചി​ത്വ സം​ഗ​മം: ദേ​ശീ​യ സെ​മി​നാ​റു​ക​ൾ​ക്കും ശി​ൽ​പ്പ​ശാ​ല​ക​ൾ​ക്കും ഇ​ന്ന് തു​ട​ക്കം
Tuesday, January 21, 2020 12:14 AM IST
തി​രു​വ​ന​ന്ത​പു​രം: മാ​ലി​ന്യ​സം​സ്ക​ര​ണ മേ​ഖ​ല​യി​ലെ മാ​തൃ​ക​ക​ളും അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ന്ന​തി​ന് ഹ​രി​ത​കേ​ര​ളം മി​ഷ​നും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പും ശു​ചി​ത്വ​മി​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ശു​ചി​ത്വ സം​ഗ​മ​ത്തി​ലെ ദേ​ശീ​യ സെ​മി​നാ​റു​ക​ൾ​ക്കും ശി​ൽ​പ​ശാ​ല​ക​ൾ​ക്കും ഇ​ന്ന് തു​ട​ക്ക​മാ​വും. ക​ന​ക​ക്കു​ന്ന് സൂ​ര്യ​കാ​ന്തി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പു മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
മ​ന്ത്രി​മാ​രാ​യ കെ.​കൃ​ഷ്ണ​ൻ​കു​ട്ടി, വി.​എ​സ്.​സു​നി​ൽ​കു​മാ​ർ, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ , കെ.​കെ. ശൈ​ല​ജ , എം​എ​ൽ​എ​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഹ​രി​ത​കേ​ര​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​ച്ച രീ​തി​യി​ൽ ന​ട​പ്പാ​ക്കി​യ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കേ​ർ​പ്പെ​ടു​ത്തി​യ മു​ഖ്യ​മ​ന്ത്രി​യു​ടെ ഹ​രി​ത അ​വാ​ർ​ഡും ശു​ചി​ത്വ സം​ഗ​മ​ത്തി​ൽ വി​ത​ര​ണം ചെ​യ്യും.​
ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശു​ചി​ത്വ​മി​ഷ​ന്‍റെ സാ​ങ്കേ​തി​ക നി​ർ​വ​ഹ​ണ​ത്തി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​വ​ർ​ത്ത​ന​മി​ക​വു​ക​ളു​ടെ അ​വ​ത​ര​ണ​വും ദേ​ശീ​യ​ത​ല​ത്തി​ൽ വി​കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ​സം​സ്ക​ര​ണ രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ത​ര​ണ​വും ശു​ചി​ത്വ സം​ഗ​മ​ത്തി​ൽ ന​ട​ക്കും.
കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും നി​ന്നു​ള്ള വി​ദ​ഗ്ദ്ധ​ർ പ​ങ്കെ​ടു​ക്കു​ന്ന വി​വി​ധ വി​ഷ​യാ​ധി​ഷ്ഠി​ത സെ​മി​നാ​റു​ക​ൾ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​ള്ള മു​നി​സി​പ്പാ​ലി​റ്റി, പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ മി​ക​ച്ച മാ​ലി​ന്യ​സം​സ്ക​ര​ണ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള റൗ​ണ്ട് ടേ​ബി​ൾ കോ​ൺ​ഫ​റ​ൻ​സ്, ശി​ൽ​പ്പ​ശാ​ല എ​ന്നി​വ​യും ശു​ചി​ത്വ​സം​ഗ​മ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
സം​സ്ഥാ​ന​ത്ത് ശു​ചി​ത്വ മാ​ലി​ന്യ​സം​സ്ക​ര​ണ രം​ഗ​ത്തെ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ആ​ശ​യ​രൂ​പീ​ക​ര​ണ​വും ക​ർ​മ്മ​പ​രി​പാ​ടി​യും ശു​ചി​ത്വ സം​ഗ​മ​ത്തി​ൽ ത​യ്യാ​റാ​ക്കും. ശു​ചി​ത്വ സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തു​ന്ന പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള 22 വ​രെ സൂ​ര്യ​കാ​ന്തി​യി​ൽ തു​ട​രും.