കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു
Tuesday, January 21, 2020 12:32 AM IST
നേ​മം: റോ​ഡു​മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി മ​രി​ച്ചു. കാ​ഞ്ഞി​രം​കു​ളം മാ​വി​ള മേ​ലെ വി​ളാ​കം കൊ​റ്റ​പ​ഴ​ഞ്ഞി വീ​ട്ടി​ൽ പ​രേ​ത​നാ​യ ഭാ​സ്ക​ര​ന്‍റെ ഭാ​ര്യ സ​രോ​ജം (66) ആ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ പാ​പ്പ​നം​കോ​ട് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​നു​മു​ന്നി​ൽ ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടു​കൂ​ടി​യാ​ണ് അ​പ​ക​ടം. പാ​പ്പ​നം​കോ​ട് എ​സ്റ്റേ​റ്റി​ലെ സ​ഹോ​ദ​രി​യെ കാ​ണു​വാ​നെ​ത്തി​യ​താ​യി​രു​ന്നു സ​രോ​ജം. കി​ള്ളി​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യും ഭ​ർ​ത്താ​വും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കാ​ണ് ഇ​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ഇ​വ​രും ചി​കി​ത്സ​യി​ലാ​ണ്. മ​ക്ക​ൾ: റോ​ബി, മ​ഞ്ജു. മ​രു​മ​ക​ൻ: ശ്രീ​കു​മാ​ർ. ക​ര​മ​ന പോ​ലീ​സ് കേ​സെ​ടു​ത്തു.