ന​ന്ദി​യോ​ട്ട് കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം; 60 കോ​ടി​യു​ടെ പ​ദ്ധ​തി എങ്ങുമെത്തിയില്ല
Wednesday, January 22, 2020 12:04 AM IST
പാ​ലോ​ട്: ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ കു​ടി​വെ​ള്ള​ത്തി​നാ​യി ജ​നം നെ​ട്ടോ​ട്ട​ത്തി​ൽ. ക​ടു​ത്ത വേ​ന​ൽ തു​ട​ങ്ങു​ന്ന​തി​ന് മു​ന്പ് ത​ന്നെ കി​ടാ​ര​ക്കു​ഴി, വെ​മ്പ്, വ​ട്ട​പ്പ​ൻ​കാ​ട്, നാ​ഗ​ര, ഓ​ട്ടു​പാ​ലം, പു​ലി​യൂ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​ണ്.

വേ​ന​ൽ ക​ടു​ക്കു​ന്ന​തോ​ടെ ജ​ല​ക്ഷാ​മം വീ​ണ്ടും രൂ​ക്ഷ​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ കു​ടി​വെ​ള്ള പൈ​പ്പ് ലൈ​നു​ക​ൾ പ​ല​യി​ട​ത്തും പൊ​ട്ടി​പ്പോ​യ​തി​നാ​ൽ പൈ​പ്പി​ലൂ​ടെ​യു​ള്ള ജ​ല​വി​ത​ര​ണ​വും മേ​ഖ​ല​യി​ൽ ഇ​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

ഓ​വ​ർ ഹെ​ഡ് ടാ​ങ്കു​ക​ളു​ടെ നി​ർ​മാ​ണം വൈ​കു​ന്ന​തി​നാ​ൽ പ​ത്തു​വ​ർ​ഷ​മാ​യി​ട്ടും പ​ദ്ധ​തി ഇ​ഴ​യു​ക​യാ​ണ്. 60 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ക്കാ​ൽ​പ​ങ്കും പൂ​ർ​ത്തി​യാ​യെ​ങ്കി​ലും പ​ദ്ധ​തി​പൂ​ർ​ത്തീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​രു​ന്ന​ത്.

സ്റ്റോ​റേ​ജ് പ്ലാ​ന്‍റ്, എ​യ​ർ ക്ലാ​രി​യേ​റ്റ​ർ, ര​ണ്ട് ഫ്ളാ​ഷ് മി​ക്സ​ർ, ക്ലാ​രി​ഫ​യ​ർ ഫോ​ക്കു​ലേ​റ്റ​ർ എ​ന്നി​വ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നാ​യി പാ​ലോ​ട് പു​തി​യ പ​മ്പ് ഹൗ​സും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്.

എ​ന്നാ​ൽ വൈ​ദ്യു​തി ല​ഭി​ച്ചി​ട്ടി​ല്ല. ഗാ​ർ​ഹി​ക ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കാ​നു​ള്ള വി​ധ​ത്തി​ലാ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണം.​ആ​ലം​പാ​റ, വ​ലി​യ താ​ന്നി​മൂ​ട്, ആ​ലു​ങ്കു​ഴി, ചു​ള്ളി​മാ​നൂ​ർ, കൈ​ത​ക്കാ​ട് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ക്കേ​ണ്ട ഓ​വ​ർ ഹെ​ഡ് ടാ​ങ്കു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത​താ​ണ് പ​ദ്ധ​തി​ക്ക് ത​ട​സ​മാ​കു​ന്ന​ത്.