ഹൈ​ടെ​ക് മോ​ഷ​ണ​ത്തി​ന് ഏഴ് വ​യ​സ്; ബ​ണ്ടി​ചോ​റി​ന്‍റെ സാ​ഹ​സി​ക​ത മ​റ​ക്കാ​തെ നാ​ട്ടു​കാ​ര്‍
Wednesday, January 22, 2020 12:04 AM IST
പേ​രൂ​ര്‍​ക്ക​ട: വ​ള​രെ വി​ദ​ഗ്ധ​മാ​യി സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ള്‍ എ​ല്ലാം ഭേ​ദി​ച്ചു​കൊ​ണ്ട് വീ​ട്ടു​കാ​ര്‍​ക്ക് യാ​തൊ​രു സൂ​ച​ന​യും ന​ല്‍​കാ​തെ ന​ട​ന്ന ഹൈ​ടെക്ക് മോ​ഷ​ണ​ത്തി​ന്‍റെ ഓ​ര്‍​മക​ള്‍​ക്ക് ഏഴ് വ​യ​സ്. മോ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം കേ​ര​ളം വി​ട്ടു​പോ​യ മോ​ഷ്ടാ​വി​നെ ഒ​ടു​വി​ല്‍ പി​ടി​കൂ​ടി​യ​ത് മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ്. ഡ​ല്‍​ഹി സ്വ​ദേ​ശി ദേ​വീ​ന്ദ​ര്‍ സിം​ഗ് ബ​ണ്ടി (48) യു​ടെ അ​തി​സാ​ഹ​സി​ക​മാ​യ ​മോ​ഷ​ണം 2013 ജ​നു​വ​രി 21ന് ​ആ​യി​രു​ന്നു.
ഉ​യ​ര്‍​ന്ന സു​ര​ക്ഷാ സം​വി​ധാ​ന​വും മ​റ്റും ഉ​ണ്ടാ​യി​രു​ന്ന മു​ട്ട​ട സ്വ​ദേ​ശി വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​രു​ടെ വീ​ട്ടി​ല്‍ നി​ന്നാ​ണ് ബ​ണ്ടി ചോ​ര്‍ കാ​റും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ക​വ​ര്‍​ന്ന​ത്. വീ​ടി​നു പു​റ​ത്തു സ്ഥാ​പി​ച്ചി​രു​ന്ന കാ​മ​റ​യെ നോ​ക്കി പ​രി​ഹാ​സ രൂ​പ​ത്തി​ല്‍ എ​ന്തോ പ​റ​ഞ്ഞ​ശേ​ഷം ഉ​ള്ളി​ലേ​ക്ക് പോ​കു​ന്ന മോ​ഷ്ടാ​വി​ന്‍റെ എ​ല്ലാ നീ​ക്ക​ങ്ങ​ളും കാ​മ​റ പ​ക​ര്‍​ത്തി​യി​രു​ന്നു. കാ​ര്‍, ലാ​പ്ടോ​പ്, വി​ല​കൂ​ടി​യ മൊ​ബൈ​ലു​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് മോ​ഷ്ടി​ച്ച​ത്. വാ​ഹ​ന​ത്തി​ല്‍ പെ​ട്രോ​ള്‍ കു​റ​വാ​യി​രു​ന്ന​തി​നാ​ല്‍ നാ​ഗ​ര്‍​കോ​വി​ല്‍ ഭാ​ഗ​ത്തു​നി​ന്നാ​ണ് ബ​ണ്ടി​ചോ​ര്‍ ഇ​ന്ധ​നം നി​റ​ച്ച​ത്.
അ​തി​സാ​ഹ​സി​ക​മാ​യ യാ​ത്ര മ​ഹാ​രാ​ഷ്ട്ര വ​രെ നീ​ണ്ടെ​ങ്കി​ലും അ​വി​ടെ​വ​ച്ച് മ​ഹാ​രാ​ഷ്ട്ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. ജ​യി​ലി​നു​ള്ളി​ല്‍ ക​ഴി​യ​വെ മാ​ന​സി​ക​പ്ര​ശ്നം ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് ഇയാളെ ഊ​ളം​പാ​റ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ജ​യി​ലി​നു​ള്ളി​ല്‍ വ​ച്ച് ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ​തി​ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റി. വ​ര്‍​ഷ​ങ്ങ​ളു​ടെ ത​ട​വാ​ണ് ബ​ണ്ടി​ക്ക് കോ​ട​തി വി​ധി​ച്ച​ത്. ഹി​ന്ദി​യി​ല്‍ ബി​ഗ് ബോ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള റി​യാ​ലി​റ്റി ഷോ​ക​ളി​ല്‍ പ​ങ്കെ​ടു​ത്തി​ട്ടു​ള്ള ആ​ളാ​ണ് ദേ​വീ​ന്ദ​ര്‍ സി​ങ് എ​ന്ന ബ​ണ്ടി. നി​ല​വി​ല്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ചു വ​രു​ന്ന ബ​ണ്ടി​യു​ടെ ഇ​ഷ്ട​വി​ഭ​വം ഗോ​ത​മ്പ് കൊ​ണ്ടു​ണ്ടാ​ക്കി​യ ആ​ഹാ​രം ത​ന്നെ​യാ​ണ്.ബ​ണ്ടി​ചോ​ര്‍ മോ​ഷ​ണം ന​ട​ത്തി​യ മു​ട്ട​യി​ലെ വീ​ട്ടി​ല്‍ ബ​ണ്ടി​യു​ടെ ജീ​വി​ത ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി ഒ​രു സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ക​യു​ണ്ടാ​യി. നി​ക്സ​ണ്‍ എ​ന്ന അ​ഭി​നേ​താ​വാ​ണ് ഇ​തി​ല്‍ ബ​ണ്ടി​യാ​യി വേ​ഷ​മി​ട്ട​ത്. ചി​ത്രം അ​ധി​കം വി​ജ​യം ക​ണ്ടി​ല്ലെ​ങ്കി​ലും സി​നി​മ ചി​ത്രീ​ക​ര​ണ രം​ഗം പ്ര​ദേ​ശ​വാ​സി​ക​ള്‍ ഹ​ര്‍​ഷാ​ര​വ​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. ഹൈ​ടെ​ക് മോ​ഷ​ണം ന​ട​ന്ന് ഏ​ഴു​വ​ര്‍​ഷം ആ​കു​മ്പോ​ഴും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നെ​ഞ്ചി​ടി​പ്പ് ഇ​പ്പോ​ഴും മാ​റി​യി​ട്ടി​ല്ല. അ​ത്യാ​ധു​നി​ക സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന വീ​ട്ടി​ല്‍ എ​ങ്ങ​നെ ബ​ണ്ടി​ചോ​ര്‍ ക​ട​ന്നു​കൂ​ടി മോ​ഷ​ണം ന​ട​ത്തി എ​ന്നു​ള്ള​ത് ഇ​പ്പോ​ഴും ചോ​ദ്യ​മാ​യി അ​വ​ശേ​ഷി​ക്കു​ന്നു.