സി​ദ്ധാ​ർ​ഥ് ഇ​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക്
Friday, January 24, 2020 12:26 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി രാ​ഷ്ട്രീ​യ ബാ​ൽ​ശ​ക്തി പു​ര​സ്കാ​ര ജേ​താ​വാ​യ 11 വ​യ​സു​കാ​ര​നും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യു​മാ​യ സി​ദ്ധാ​ർ​ഥ് കു​മാ​ർ ഗോ​പാ​ൽ ഇ​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക്. ഇ​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ അ​ദ്ദേ​ഹ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന സി​ദ്ധാ​ർ​ഥ് 26ന് ​ന​ട​ക്കു​ന്ന രാ​ജ്പ​ഥി​ലെ റി​പ്പ​ബ്ലി​ക്ദി​ന പ​രേ​ഡി​ലും പ​ങ്കെ​ടു​ക്കും. അ​ക്കാ​ദ​മി​ക് ത​ല വി​ജ​യ​ഗാ​ഥ​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി റി​പ്പ​ബ്ളി​ക് ദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി സി​ദ്ധാ​ർ​ഥി​നെ ഡ​ൽ​ഹി​ക്കു ക്ഷ​ണി​ച്ച​ത്. ഇ​ന്ന​ലെ ഇ​തി​നു​ള്ള റി​ഹേ​ഴ്സ​ലും ന​ട​ന്നി​രു​ന്നു.
പ്ര​ധാ​ന​മ​ന്ത്രി രാ​ഷ്ട്രീ​യ ബാ​ൽ​ശ​ക്തി പു​ര​സ്കാ​രം ക​ഴി​ഞ്ഞ ദി​വ​സം രാ​ഷ്ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദി​ൽ നി​ന്നാ​ണ് സി​ദ്ധാ​ർ​ഥ് ഏ​റ്റു​വാ​ങ്ങി​യ​ത്. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ല​ട​ക്കം സ്വ​ന്ത​മാ​ക്കി​യ നേ​ട്ട​ങ്ങ​ളാ​ണ് ഒ​രു ല​ക്ഷം രൂ​പ​യു​ടെ ബാ​ൽ​ശ​ക്തി പു​ര​സ്കാ​ര​ത്തി​ന് സി​ദ്ധാ​ർ​ഥി​നെ അ​ർ​ഹ​നാ​ക്കി​യ​ത്. വ​നി​താ ശി​ശു​ക്ഷേ​മ​മ​ന്ത്രാ​ല​യ​ത്തി​ന്‍റേ​താ​ണ് പു​ര​സ്കാ​രം.
സൈ​ബ​ർ രം​ഗം മു​ത​ൽ പൊ​തു​വി​ജ്ഞാ​നം വ​രെ​യു​ള്ള വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ഈ ​മി​ടു​ക്കി​നു ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഒ​ന്നാം ക്ലാ​സ് മു​ത​ൽ വി​വി​ധ രാ​ജ്യാ​ന്ത​ര ഒ​ളിം​പ്യാ​ഡു​ക​ളി​ൽ താ​ര​മാ​ണ്. മൂ​ന്നു വ​ർ​ഷം മു​ൻ​പ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇം​ഗ്ലീ​ഷ് ഒ​ളിം​പ്യാ​ഡി​ൽ ഒ​ന്നാം റാ​ങ്കും സ​യ​ൻ​സ് ഒ​ളിം​പ്യാ​ഡ് ഫൗ​ണ്ടേ ഷ​ന്‍റെ ദേ​ശീ​യ ഒ​ളിം​പ്യാ​ഡി​ൽ മൂ​ന്നാം റാ​ങ്കും ല​ഭി​ച്ചി​രു​ന്നു. ല​ണ്ട ൻ ​ട്ര​നി​റ്റി കോ​ള​ജ് ന​ട​ത്തി​യ പി​യാ​നോ പ​രീ​ക്ഷ​യി​ലും ഉ​ന്ന​ത വി​ജ​യം നേ​ടി​യ സി​ദ്ധാ​ർ​ഥ് മ​റ്റു വി​വി​ധ പ​രീ​ക്ഷ​ക​ളി​ലും വി​ജ​യം കൊ​യ്തി​ട്ടു​ണ്ട ്. മു​ക്കോ​ല​യ്ക്ക​ൽ സെ​ന്‍റ് തോ​മ​സ് റി​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ സി​ദ്ധാ​ർ​ഥ് കു​മാ​ർ ഗോ​പാ​ൽ ഗൈ​ന​ക്കോ​ള​ജി​സ്റ്റാ​യ ഡോ.​കു​മാ​ർ ഗോ​പാ​ലി​ന്‍റെ​യും വ​ന്ദ​ന​യു​ടെും മ​ക​നാ​ണ്. അ​വ​സ​രം ല​ഭി​ച്ചാ​ൽ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ഒ​രു ചോ​ദ്യ​വും ചേ​ദി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​കും സി​ദ്ധാ​ർ​ഥ് ഇ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒൗ​ദ്ധോ​ഗി​ക വ​സ​തി​യാ​യ ഏഴ് ലോ​ക് ക​ല്യാ​ണ്‍ മാ​ർ​ഗി​ലെ​ത്തു​ക.