രാ​ജ്ഭ​വ​ന്‍ ജീ​വ​ന​ക്കാ​ര​നെ കാ​ണാ​നില്ലെന്ന് പരാതി
Friday, January 24, 2020 12:26 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: രാ​ജ് ഭ​വ​നി​ലെ ലാസ്റ്റ് ഗ്രേഡ് ജീ​വ​ന​ക്കാ​ര​നെ കാ​ണാ​താ​യ​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പീ​ഡ​നം മു​ല​മെ​ന്ന പ​രാ​തി​യു​മാ​യി ബ​ന്ധു​ക്ക​ള്‍ രം​ഗ​ത്ത്.​പെ​രു​ങ്ക​ട​വി​ള അ​യി​രൂ​ര്‍ ആ​ര്‍.​എ​സ്. ഭ​വ​നി​ല്‍ വി​നോ​ദ് രാ​ജ് (34) നെ​യാ​ണ് ചൊ​വ്വാ​ഴ്ച്ച 11 മു​ത​ല്‍ കാ​ണാ​താ​യി​ത്.
21ന് രാ​വി​ലെ ഡ്യൂ​ട്ടി​ക്കെ​ത്തി​യ വി​നോ​ദ് 10.30 ന് ​ഭാ​ര്യ ലി​ജി​ദാ​സി​നോ​ട് ക​ണ്‍​ട്രോ​ളിം​ഗ് ഓ​ഫീ​സ​റു​മാ​യി വാ​ക്ക് ത​ര്‍​ക്ക​മു​ണ്ടാ​യെ​ന്നും മാ​ന​സി​ക പീ​ഡ​നം​മൂ​ലം തു​ട​രാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും അ​റി​യി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ഫെ​യ്സ് ബു​ക്കി​ല്‍ ബൈ ​എ​ന്ന് സ്റ്റാ​റ്റ​സ് ഇ​ട്ട​ശേ​ഷം ര​ണ്ട് മൊ​ബൈ​ലു​ക​ളും ഓ​ഫ് ചെ​യ്യു​ക​യാ​യി​രു​ന്നു.
കെ​എ​സ്ഇ​ബി ആ​ല​പ്പു​ഴ സെ​ക്ഷ​നി​ല്‍ മ​സ്ദൂ​റാ​യി ജോ​ലി നോ​ക്കി​യി​രു​ന്ന വി​നോ​ദ് 2017 ലാ​ണ് ഡെ​പ്യൂ​ട്ടേ​ഷ​നി​ല്‍ ലാ​സ്റ്റ്ഗ്രേ​ഡ് ത​സ്തി​ക​യി​ല്‍ രാ​ജ്ഭ​വ​നി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത്, രാ​ജ്ഭ​വ​നി​ലെ ത​ന്നെ കോ​ര്‍​ട്ടേ​ഴ്സി​ലാ​ണ് താ​മ​സം. ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത് മു​ത​ല്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട് ചെ​യ്യി​ക്കേ​ണ്ട ജോ​ലി ഉ​ള്‍​പ്പെ​ടെ ചെ​യ്യി​ക്കു​ന്ന​താ​യി വി​നോ​ദി​ന്‍റെ കു​ടും​ബം പ​രാ​തി​പെ​ട്ടു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ഡ്യൂ​ട്ടി​യി​ല്‍ പ്ര​വേ​ശി​ച്ച വി​നോ​ദി​നെ രാ​ത്രി 1.30 വ​രെ ഡ്യൂ​ട്ടി ചെ​യ്യാ​ന്‍ നി​ര്‍​ബ​ന്ധി​ച്ച​താ​യും വീ​ണ്ടും പു​ല​ര്‍​ച്ചെ ആ​റി​ന് ഡ്യൂ​ട്ടി ഇ​ട്ട​താ​യും ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു .
തു​ട​ര്‍​ന്ന് മേ​ലു​ദ്യോ​ഗ​സ്ഥ​രു​മാ​യി വാ​ക്ക് ത​ര്‍​ക്ക​ത്തി​ലാ​യ ശേ​ഷ​മാ​ണ് വി​നോ​ദ് ഭാ​ര്യ​യെ വി​ളി​ക്കു​ക​യും മൊ​ബൈ​ല്‍ ഓ​ഫ് ആ​ക്കി​യ​ശേ​ഷം കാ​ണാ​താ​വു​ക​യും ചെ​യ്ത​ത്.
വി​വ​രം അ​ന്വേ​ഷി​ക്കാ​നാ​യി രാ​ജ്ഭ​വ​നി​ലെ​ത്തി​യ വി​നോ​ദി​ന്‍റെ സ​ഹോ​ദ​ര​ന്‍ ബി​ബി​പി​ന്‍ രാ​ജി​നേ​ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മോ​ശ​മാ​യി സം​സാ​രി​ച്ച​താ​യും പ​രാ​തി​യു​ണ്ട്.വി​നോ​ദി​ന്‍റെ ബ​ന്ധു​ക്ക​ള്‍ മ്യൂ​സി​യം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​എ​ന്നാ​ല്‍ വി​ഷ​യ​ത്തി​ല്‍ രാ​ജ്ഭ​വ​ന്‍റെ പ്ര​തി​ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ല.