സു​ഹൃ​ത്തു​ക്ക​ളു​ടെ ച​തി​ക്കു​ഴി​യി​ൽ​പ്പെ​ട്ട കു​ടും​ബം ജ​പ്തി ഭീ​ഷ​ണി​യി​ൽ
Friday, January 24, 2020 12:26 AM IST
പോ​ത്ത​ൻ​കോ​ട് : സു​ഹൃ​ത്തു​ക്ക​ൾ ഒ​രു​ക്കി​യ ച​തി​ക്കു​ഴി​യി​ൽ പെ​ട്ട് കി​ട​പ്പാ​ടം പ​ണ​യ​പ്പെ​ടു​ത്തി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ൽ കു​ടു​ങ്ങി​യ കു​ടും​ബം ജ​പ്തി ഭീ​ഷ​ണി​യി​ൽ. ചെ​മ്പ​ഴ​ന്തി ശ്യാ​മ​ളാ​ല​യ​ത്തി​ൽ മ​നോ​ജി​ന്‍റെ കു​ടും​ബ​മാ​ണ് ബാ​ങ്കു​കാ​ർ ജ​പ്തി നോ​ട്ടീ​സു​മാ​യി എ​ത്തി​യ​തോ​ടെ​യാ​ണ് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്.
2013ൽ ​ഗ​ൾ​ഫി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ചെ​മ്പ​ഴ​ന്തി ശ്യാ​മ​ളാ​ല​യ​ത്തി​ൽ മ​നോ​ജ് ഒ​രു പ്ര​മു​ഖ സി​നി​മ ടി​വി താ​ര​ത്തി​ന്‍റെ സ​ഹോ​ദ​ര​നെ പ​രി​ച​യ​പ്പെ​ട്ട് കൂ​ട്ട് ക​ച്ച​വ​ടം തു​ട​ങ്ങാ​നാ​ണ് ചെ​മ്പ​ഴ​ന്തി​യി​ലെ വീ​ടും എ​ട്ട​ര സെ​ന്‍റ് സ്ഥ​ല​വും സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ പേ​രി​ൽ എ​ഴു​തി കൊ​ടു​ത്ത​ത്.
ക​ച്ച​വ​ട ആ​വ​ശ്യ​ത്തി​നാ​യി​ട്ടാ​ണ് വ​സ്തു​വി​ന്‍റെ രേ​ഖ പ​ണ​യം​വ​ച്ച് ക​ര​മ​ന​യി​ലെ ഒ​രു ബാ​ങ്കി​ൽ നി​ന്നും 48 ല​ക്ഷം രൂ​പ ലോ​ൺ എ​ടു​ത്ത​ത്.
ഒ​രു മാ​സ​ത്തി​ന​കം തി​രി​ച്ചെ​ടു​ത്തു കൊ​ടു​ക്കാം എ​ന്ന് പ​റ​ഞ്ഞാ​ണ് വ​സ്തു​വി​ന്‍റെ രേ​ഖ വാ​ങ്ങി​യ​ത് എ​ന്നാ​ണ് മ​നോ​ജി​ന്‍റെ ഭാ​ര്യ ക​ഴ​ക്കൂ​ട്ടം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് മ​നോ​ജ് ദു​ബാ​യി​ൽ നി​ന്നും ഒ​മാ​നി​ലേ​ക്ക് പോ​യി. അ​വി​ടെ​യും സു​ഹൃ​ത്തും ഭാ​ര്യ​യും ചേ​ർ​ന്ന് സ്പോ​ൺ​സ​റാ​യ അ​റ​ബി​യി​ൽ നി​ന്നും മ​നോ​ജി​ന്‍റെ പാ​സ്പോ​ർ​ട്ട് പ​ണ​യം വ​ച്ച് പ​ത്തു ല​ക്ഷം രൂ​പ വാ​ങ്ങി.
തു​ട​ർ​ന്ന് ഇ​വ​ർ മു​ങ്ങി​യ​തോ​ടെ സ്പോ​ൺ​സ​ർ മ​നോ​ജി​നെ​തി​രെ കേ​സ് കൊ​ടു​ക്കു​ക​യും മ​നോ​ജ് ജ​യി​ലി​ലാ​കു​ക​യു​മാ​യി​രു​ന്നു.
ഇ​പ്പോ​ൾ ജ​യി​ൽ​മോ​ചി​ത​നാ​ണെ​ങ്കി​ലും ബാ​ധ്യ​ത തീ​ർ​ക്കാ​തെ നാ​ട്ടി​ലെ​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് മ​നോ​ജ്. ജ​പ്തി ന​ട​പ​ടി​ക​ളു​മാ​യി ബാ​ങ്ക് അ​ധി​കൃ​ത​ർ എ​ത്തി​യ​തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച​ത്.
പോ​ലീ​സും നാ​ട്ടു​കാ​രും എ​ത്തി​യ​തോ​ടെ ബാ​ങ്ക് അ​ധി​കൃ​ത​ർ താ​ത്കാ​ലി​ക​മാ​യി ജ​പ്തി ന​ട​പ​ടി നി​ർ​ത്തി​വ​ച്ചു. മാ​ർ​ച്ച് എ​ട്ടി​ന് മു​മ്പ് പ​ണം അ​ട​ച്ചു തീ​ർ​ക്കാ​ൻ അ​വ​ധി ന​ൽ​കി ബാ​ങ്ക് അ​ധി​കൃ​ത​ർ മ​ട​ങ്ങി.
ജ​പ്തി ന​ട​പ​ടി​യ്ക്കെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് കു​ടും​ബം.