ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക്ക് പു​തു​ജീ​വി​ത​മേ​കി 12 മ​ണി​ക്കൂ​ർ നീ​ണ്ട ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ
Friday, January 24, 2020 12:29 AM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: പു​തു​വ​ർ​ഷ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന12 മ​ണി​ക്കൂ​ർ നീ​ണ്ട സ​ങ്കീ​ർ​ണ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ 42 കാ​ര​ന് പു​തു​ജീ​വി​തം.
പോ​ത്ത​ൻ​കോ​ട് സ്വ​ദേ​ശി​യാ​യ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക്കാ​ണ് കാ​ർ​ഡി​യോ തൊ​റാ​സി​ക് വി​ഭാ​ഗ​ത്തി​ലെ ചി​കി​ത്സ​യി​ലൂ​ടെ അ​സു​ഖം ഭേ​ദ​മാ​യ​ത്. ശ്വാ​സം മു​ട്ട​ലും പു​റം വേ​ദ​ന​യു​മാ​യാ​ണ് ഇ​യാ​ൾ ക​ഴി​ഞ്ഞ മാ​സം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ​ത്.
കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം പ്രൊ​ഫ​സ​ർ ഡോ. ​ജോ​ർ​ജ് കോ​ശി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​ക്കോ, സി​ടി സ്കാ​ൻ പ​രി​ശോ​ധ​ന​യി​ൽ ഹൃ​ദ​യ​ത്തി​ൽ നി​ന്നും ര​ക്തം ത​ല​ച്ചോ​റി​ലേ​യ്ക്കും മ​റ്റ് ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലേ​യ്ക്കും എ​ത്തി​ക്കു​ന്ന മ​ഹാ​ധ​മ​നി​യി​ൽ വി​ണ്ടു​കീ​റ​ൽ ക​ണ്ടെ​ത്തി. അ​തോ​ടൊ​പ്പം ഹൃ​ദ​യ​വാ​ൽ​വി​ലും ചോ​ർ​ച്ച​യും ഉ​ള്ള​താ​യി സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഹൃ​ദ​യം തു​റ​ന്നു​ള്ള ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യി.
കാ​ർ​ഡി​യോ തൊ​റാ​സി​ക് വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​ബ്ദു​ൾ റ​ഷീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ 31ന് ​രാ​ത്രി​യി​ൽ 12 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ഹാ​ർ​ട്ട് ല​ങ്മെ​ഷീ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. മ​ഹാ​ധ​മ​നി​യും ഹൃ​ദ​യ​ത്തി​നും മ​ഹാ​ധ​മ​നി​ക്കും ഇ​ട​യി​ലു​ള്ള വാ​ൽ​വും മാ​റ്റി കൃ​ത്രി​മ ധ​മ​നി​യും വാ​ൽ​വും വ​ച്ചു​പി​ടി​പ്പി​ച്ചു. ഹൃ​ദ​യ​ത്തി​ലേ​ക്കു​ള്ള കൊ​റോ​ണ​റി ര​ക്ത​ക്കു​ഴ​ലു​ക​ൾ പു​തി​യ കൃ​ത്രി​മ ധ​മ​നി​യി​ലേ​ക്ക് ഘ​ടി​പ്പി​ച്ചു.
താ​പ​നി​ല 37 ഡി​ഗ്രി​യി​ൽ നി​ന്ന് 18 ഡി​ഗ്രി വ​രെ ത​ണു​പ്പി​ച്ച് ര​ക്ത​ചം​ക്ര​മ​ണം അ​ൽ​പ്പ​നേ​രം നി​റു​ത്തി വ​ച്ചാ​ണ് മ​ഹാ​ധ​മ​നി​യു​ടെ ആ​ർ​ച്ച് ഭാ​ഗ​ത്ത് ചി​കി​ത്സ​ന​ട​ത്തി​യ​ത്. തൊ​റാ​സി​ക് സ​ർ​ജ​ന്മാ​രാ​യ ഡോ. ​അ​ര​വി​ന്ദ് രാ​മ​ൻ, ഡോ. ​ഷ​ഫീ​ക്ക്,അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​മാ​രാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഷീ​ലാ വ​ർ​ഗീ​സ്, തു​ഷാ​ര എ​ന്നി​വ​രും റെ​സി​ഡ​ന്‍റു​മാ​രാ​യ ഡോ. ​കി​ഷോ​ർ, ഡോ. ​സോ​ണി, ഡോ. ​ഫൈ​സ​ൽ, ഡോ. ​മ​നൂ​ബ് പെ​ർ​ഫ്യൂ​ഷ​നി​സ്റ്റ് കൃ​ഷ്ണ​രാ​ജ്, തി​യ​റ്റ​ർ ന​ഴ്സു​മാ​രാ​യ സൂ​ര്യ, റി​ൻ​സി എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.​പാ​ര​മ്പ​ര്യ​മാ​യി വ​രു​ന്ന ചി​ല ജ​നി​ത​ക ത​ക​രാ​റു​ക​ൾ, ക​ടു​ത്ത ര​ക്ത​സ​മ്മ​ർ​ദ്ദം എ​ന്നി​വ മൂ​ലം മ​ഹാ​ധ​മ​നി​ക്ക് വി​ണ്ടു​കീ​റ​ൽ സം​ഭ​വി​ക്കാ​മെ​ന്ന് ഡോ. ​അ​ബ്ദു​ൾ റ​ഷീ​ദ് പ​റ​ഞ്ഞു.
അ​ടി​യ​ന്തി​ര​മാ​യി ശ​സ്ത്ര​ക്രി​യ വേ​ണ്ടി വ​രു​ന്ന രോ​ഗാ​വ​സ്ഥ​യാ​ണ് മ​ഹാ​ധ​മ​നി​യി​ലെ വി​ണ്ടു​കീ​റ​ൽ. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 10 ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ ചെ​ല​വ് വ​രു​ന്ന ശ​സ്ത്ര​ക്രി​യ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ നി​ര​ക്കി​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​ക​രി​ച്ച​ത്.​ക​ഴി​ഞ്ഞ ദി​വ​സം ഡി​സ്ചാ​ർ​ജ് ചെ​യ്യ​പ്പെ​ട്ട രോ​ഗി സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു വ​രു​ന്ന​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.