വീ​ട്ട​മ്മ​യു​ടെ സ്കൂട്ട​ര്‍ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച വാ​ൻ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
Friday, January 24, 2020 12:29 AM IST
വെ​ള്ള​റ​ട: മ​ദ്യ​പി​ച്ച് ലൈ​സ​ൻ​സി​ല്ലാ​തെ സ​മാ​ന്ത​ര​വാ​ന്‍ ഓ​ടി​ച്ച് വീ​ട്ട​മ്മ​യും കു​ഞ്ഞും സ​ഞ്ച​രി​ച്ച സ്കൂട്ട​ര്‍ ഇ​ടി​ച്ച്തെ​റി​പ്പി​ച്ച വാ​നും ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ആ​ന​പ്പാ​റ റോ​ഡ​രി​ക​ത്തു വീ​ട്ടി​ല്‍ ക​ല​യും മ​ക​ളും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച കേ​സി​ൽ കാ​ക്ക​തൂ​ക്കി മേ​ല്‍​മു​ട്ടു വൃ​ന്ദ​ഭ​വ​നി​ല്‍ വി​ബി​ന്‍ (19) വെ​ള്ള​റ​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​പ​ക​ട​ശേ​ക്ഷം വാ​ൻ ഓ​ടി​ച്ച് ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച വി​ബി​നെ സ​ബ് ഇ​ന്‍​സ്പ​ക്ട​ര്‍ സ​തീ​ഷ്ശേ​ഖ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ന്‍​തു​ട​ര്‍​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.