കൂ​ട്ടു പി​രി​ഞ്ഞ ഒാ​ർ​മ​ക​ൾ ;​ നൊ​ന്പ​ര തീ​ര​ത്ത് രാം​കു​മാ​ർ
Saturday, January 25, 2020 12:10 AM IST
നേ​മം: നേ​പ്പാ​ളി​ലേ​യ്ക്ക് ഒ​രു​മി​ച്ച് യാ​ത്ര​തി​രി​ച്ച കൂ​ട്ടു​കാ​ർ ഓ​ർ​മയാ​യ​തി​ന്‍റെ ആ​ഘാ​തം വി​ട്ടു​മാ​റാ​തെ രാം​കു​മാ​ർ. കോ​ള​ജി​ൽ തു​ട​ങ്ങി​യ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ വ​ർ​ഷ​ങ്ങ​ളാ​യി നി​ല​നി​ർ​ത്തി​പ്പോ​ന്നി​രു​ന്ന അ​പൂ​ർ​വ സ്നേ​ഹ​ബ​ന്ധ​മാ​ണ് നേ​മം ശാ​ന്തി​വി​ള കു​രു​മി​യി​ൽ രാം​നി​വാ​സി​ൽ രാം​കു​മാ​റി​ന് വി​ട​പ​റ​ഞ്ഞ കൂ​ട്ടു​കാ​രെ കു​റി​ച്ച് പ​റ​യാ​നു​ള്ള​ത്.

2000-2004 ബാ​ച്ചി​ൽ പാ​പ്പ​നം​കോ​ട് ശ്രീ​ചി​ത്ര തി​രു​നാ​ൾ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ മെ​ക്കാ​നി​ക്ക​ൽ ഒാ​ട്ടോ മൊ​ബൈ​ൽ എ​ൻ​ജി​നി​യ​റി​ങ്ങി​ന് പ​ഠി​ക്കു​ന്പോ​ഴാ​ണ് ഇ​വ​ർ കൂ​ട്ടു​കാ​രാ​കു​ന്ന​ത്. കാ​ഠ്മ​ണ്ഡു​വി​ൽ മ​രി​ച്ച പ്ര​വീ​ണ്‍​കു​മാ​റി​ന്‍റെ​യും ര​ഞ്ജി​ത്തി​ന്‍റെ​യും ഉ​റ്റ സു​ഹൃ​ത്താ​യ രാം​കു​മാ​റും വി​ജ​യ്കൃ​ഷ്ണ​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഡെ​റാ​ഡൂ​ണി​ൽ എ​ഫ്സി​ഐ​യി​ലെ അ​സി​സ്റ്റന്‍റ് മാ​നേ​ജ​രാ​യ രാം​കു​മാ​ർ അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തു​ന്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​ത്തു​കൂ​ടും. ആ​ദ്യ​മാ​യാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളൊ​ന്നി​ച്ചു​ള്ള യാ​ത്ര.

യു​എ​ഇ കേ​ന്ദ​മാ​ക്കി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ രൂ​പ​വ​ത്ക്ക​രി​ക്കു​ന്ന​തി​നും പ്ര​വീ​ണ്‍ മു​ന്നി​ട്ടു​ണ്ടാ​യി​രു​ന്ന​താ​യി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് അ​ധ്യാ​പ​ക​ർ ഓ​ർ​ക്കു​ന്നു. നാ​ട്ടി​ൽ നി​ന്നും ഡ​ൽ​ഹി​യി​ലെ​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് എ​ല്ലാ​വ​രും ശ​നി​യാ​ഴ്ച രാ​ത്രി കാ​ഠ്മ​ണ്ഡു​വി​ലെ​ത്തി​യ​ത്.

അ​വി​ടെ നി​ന്നും ഞാ​യ​റാ​ഴ്ച പൊ​ക്കാ​റ എ​ന്ന സ്ഥ​ല​ത്തെ​ത്തി ന​ല്ല ത​ണു​പ്പാ​യി​രു​ന്ന​തി​നാ​ൽ പ്ര​വീ​ണ്‍ ഹോ​ട്ട​ൽ അ​ധി​കൃ​ത​രോ​ട് ഹീ​റ്റ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഹീ​റ്റ​ർ വ​ച്ച മു​റി​യി​ൽ ര​ണ്ട് കു​ടും​ബ​ങ്ങ​ൾ​ക്കെ സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്നൂ​ള്ളൂ അ​തി​നാ​ൽ രാം​കു​മാ​റും വി​ജ​യ്കൃ​ഷ്ണ​നും വേ​റെ മു​റി​ക​ളി​ലാ​യി​രു​ന്നു. രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ഞ്ഞ് എ​ല്ലാ​വ​രും ഉ​റ​ങ്ങാ​ൻ കി​ട​ന്നു. രാം​കു​മാ​ർ രാ​വി​ലെ പ്ര​വീ​ണും ര​ഞ്ജി​ത്തും കി​ട​ന്ന​മു​റി​യി​ലെ​ത്തി​യ​പ്പോ​ൾ എ​ല്ലാ​വ​രും അ​ബോ​ധ​വാ​സ്ഥ​യി​ലാ​യി​രു​ന്നു. വാ​യി​ൽ നി​ന്നും നു​ര​യും പ​ത​യും വ​രു​ന്നു​ണ്ടാ​യി​രു​ന്നു.

ഉ​ട​നെ ഹോ​ട്ട​ൽ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ച് പോ​ലീ​സി​നെ വ​രു​ത്തി ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് കൊ​ണ്ടു​പോ​യി. ഹോ​ട്ടി​ലി​ന് സ​മീ​പം ആ​ശു​പ​ത്രി​യി​ല്ലാ​ത്ത​തി​നാ​ൽ പോ​ലീ​സി​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം ഹെ​ലി​കോ​പ്ട​റി​ൽ കാ​ഠ്മ​ണ്ഡു​വി​ലെ ഹാം​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഹെ​ലി​പാ​ഡി​ലേ​യ്ക്ക് ഇ​വ​രെ എ​ത്തി​ക്കാ​ൻ ത​ന്നെ സ​മ​യ​മെ​ടു​ത്ത​താ​യി രാം​കു​മാ​ർ പ​റ​ഞ്ഞു.