ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ സ​ദ​സ് ന​ട​ത്തി
Saturday, January 25, 2020 12:10 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ആ​ന​ച്ച​ലി​ല്‍ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​ദ​സും റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി ഡി.​കെ.​മു​ര​ളി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മി​തി പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​അ​ശോ​ക് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ന്‍ ഡ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ പാ​ലോ​ട് ര​വി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ക​ട​യ്ക്ക​ല്‍ ജു​നൈ​ദ് വി​ഷ​യാ​വ​ത​ര​ണ​വും ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​എം.​റാ​സി, വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ദേ​വ​ദാ​സ്, സ​ക്കീ​ര്‍ ഹു​സൈ​ന്‍ മ​ന്നാ​നി, കാ​ഞ്ഞി​രം​പാ​റ മോ​ഹ​ന​ന​ന്‍, രാ​ജീ​വ് പി.​നാ​യ​ര്‍, എ​സ്.​കെ.​ലെ​നി​ന്‍, കാ​ക്ക​ക്കു​ന്ന് മോ​ഹ​ന​ന്‍, ആ​ര്‍.​എ​സ്.​ജ​യ​ന്‍, ജെ. ​മോ​ഹ​ന​ച​ന്ദ്ര​ന്‍ നാ​യ​ര്‍, കു​റ്റി​മൂ​ട് ബ​ഷീ​ര്‍, വി. ​ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍, എ​ന്‍.​സു​ദ​ര്‍​ശ​ന​ന്‍, എം.​എ.​ഹാ​ഷിം, ജെ.​എ​സ്. ജ​ഹാം​ഗീ​ര്‍, ഭ​ര​ത് സു​ലൈ​മാ​ന്‍, ഷൈ​ജു ജോ​സ​ഫ്, ഷി​ഫ കു​റ്റ​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.