സി​എ​സ്ഐ മം​ഗ​ല്യ​യി​ലൂ​ടെ ഏ​ഴു​പേ​ർ​ക്ക് മം​ഗ​ല്യ​ഭാ​ഗ്യം
Saturday, January 25, 2020 12:14 AM IST
തി​രു​വ​ന​ന്ത​പു​രം: സി​എ​സ്ഐ ദ​ക്ഷി​ണ കേ​ര​ള മ​ഹാ​യി​ട​വ​ക സ്ത്രീ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴു​പേ​ർ​ക്ക് മം​ഗ​ല്യ​ഭാ​ഗ്യം ഒ​രു​ക്കു​ന്നു.
ഇ​ന്ന് രാ​വി​ലെ 10 ന് ​പാ​ള​യം എംഎംച​ർ​ച്ചി​ൽ സി​എ​സ്ഐ ദ​ക്ഷി​ണ കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ് എ.​ധ​ർ​മ​രാ​ജ് റ​സാ​ല​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​വാ​ഹ​ങ്ങ​ൾ ന​ട​ക്കും. ബി​ഷ​പ് എ. ​ധ​ർ​മ​രാ​ജ് റ​സാ​ലം, ഭാ​ര്യ ഷെ​ർ​ളി റ​സാ​ലം എ​ന്നി​വ​രു​ടെ നേ​തൃ​ത​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്.​അ​ഞ്ചു പ​വ​ൻ സ്വ​ർ​ണ​വും ഒ​രു ല​ക്ഷം രൂ​പ​യും വി​വാ​ഹ​വ​സ്ത്രം, സ​ദ്യ എ​ന്നി​വ​യും സ​ഖ്യം ന​ൽ​കും. ഇ​തി​ന​കം 56 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ദ്ധ​തി​യി​ലൂ​ടെ വി​വാ​ഹം ന​ട​ത്തി. ഈ ​വി​വാ​ഹ​ങ്ങ​ളി​ലെ ദ​ന്പ​തി​മാ​ർ​ക്ക് ജ​നി​ക്കു​ന്ന പെ​ണ്‍ കു​ഞ്ഞി​ന് ഒ​രു​ല​ക്ഷം രൂ​പ സ്ഥി​രം നി​ക്ഷേ​പ​മാ​യി ന​ൽ​കു​മെ​ന്ന് സ​ഖ്യം പ്ര​സി​ഡ​ന്‍റ് ഷെ​ർ​ളി റ​സാ​ലം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഈ ​വ​ർ​ഷം തു​ട​ങ്ങു​ന്ന സു​ക​ന്യ എ​ന്ന പ​ദ്ധ​തി​യി​ൽ അ​ഞ്ചു കു​ട്ടി​ക​ൾ​ക്ക് ആ​ദ്യ​നി​ക്ഷേ​പം ന​ൽ​കും. സ​ഖ്യം ഭാ​ര​വാ​ഹി​ക​ളാ​യ ടി. ​സ്റ്റാ​ൻ​ലി ജോ​ർ​ജ്, റ​വ.​ഐ. ത​ങ്ക​ച്ച​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.