വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ സം​വ​ര​ണം അ​ട്ടി​മ​റി​ക്കു​ന്നു: ആ​ദി​വാ​സി മ​ഹാ​സ​ഭ
Saturday, January 25, 2020 12:14 AM IST
തി​രു​വ​ന​ന്ത​പു​രം: ദാ​രി​ദ്ര നി​ർ​മാ​ർ​ജ​ന മി​ഷ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച് സം​വ​ര​ണം അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് ആ​ദി​വാ​സി മ​ഹാ​സ​ഭ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ ത്രി​വേ​ണി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.
കു​ടും​ബ​ശ്രീ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നി​യ​മി​ച്ചി​ട്ടു​ള്ള 2747 ജീ​വ​ന​ക്കാ​രി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ നി​ന്ന് ഒ​രാ​ൾ പോ​ലു​മി​ല്ലെ​ന്ന് വി​വ​രാ​വ​കാ​ശ​രേ​ഖ​ക​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​കു​ന്നു. പ​ട്ടി​ക​ജാ​തി​യി​ൽ നി​ന്ന് ഒ​രാ​ളെ​യും ഈ​ഴ​വ​രി​ൽ നി​ന്ന് ര​ണ്ടു​പേ​രെ​യു​മാ​ണ് നി​യ​മി​ച്ചി​ട്ടു​ള്ള​തെ​ന്നും വി​വ​രാ​വ​കാ​ശ​ത്തി​നു​ള്ള മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു.
ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ര​ള മി​ഷ​ൻ, ഐ​ടി മി​ഷ​ൻ, ഹ​രി​ത​കേ​ര​ളം തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലും സം​വ​ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​തെ പു​റം​വാ​തി​ൽ നി​യ​മ​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.
സം​വ​ര​ണ​ത്തി​ന് അ​ർ​ഹ​ത​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ളെ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യ​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് സ​ർ​ക്കാ​രി​ന് നി​വേ​ദ​നം ന​ൽ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ആ​ദി​വാ​സി മ​ഹാ​സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​കു​ട്ട​പ്പ​ൻ കാ​ണി, ബി​നു പ​ട്ട​ൻ​കു​ളി​ച്ച​പാ​റ, ശാ​ന്ത​കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.