മ​ദ്യ​പി​ച്ച് വാ​ക്കു​ത​ര്‍​ക്കം; യു​വാ​വി​ന് വെ​ട്ടേ​റ്റു
Tuesday, January 28, 2020 12:40 AM IST
പേ​രൂ​ര്‍​ക്ക​ട: മ​ദ്യ​പി​ച്ചി​രി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്കം അ​ടി​പി​ടി​യി​ല്‍ ക​ലാ​ശി​ച്ചു. യു​വാ​വി​ന് വെ​ട്ടേ​റ്റു. 25നാ​യി​രു​ന്നു സം​ഭ​വം. നാ​ലാ​ഞ്ചി​റ ദേ​വ​സ്വം ലെ​യി​ന്‍ വ​യ​ല​രി​ക​ത്ത് വീ​ട്ടി​ല്‍ നി​ഥി​ന്‍​രാ​ജി (28) നാ​ണ് വെ​ട്ടേ​റ്റ​ത്. പാ​റോ​ട്ടു​കോ​ണം പു​തു​വ​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ സു​മേ​ഷ് (36) ആ​ണ് യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മ​ണ്ണ​ന്ത​ല പോ​ലീ​സ് പ​റ​യു​ന്ന​ത്: ''നി​ഥി​ന്‍​രാ​ജും സു​മേ​ഷും സു​ഹൃ​ത്തു​ക്ക​ളും ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രു​മാ​ണ്. വൈ​കു​ന്നേ​രം പാ​റോ​ട്ടു​കോ​ണം ഭാ​ഗ​ത്ത് ഇ​വ​ര്‍ ഒ​രു​മി​ച്ചി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. ഇ​ത് പ്ര​കോ​പ​ന​ത്തി​ലെ​ത്തു​ക​യും സു​മേ​ഷ് കൈ​വ​ശ​മി​രു​ന്ന വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് നി​ഥി​ന്‍​രാ​ജി​ന്‍റെ ഇ​ട​തു​കൈ​യ്ക്ക് വെ​ട്ടു​ക​യു​മാ​യി​രു​ന്നു. തി​രി​കെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ സു​മേ​ഷി​നും പ​രി​ക്കേ​റ്റു. ഇ​രു​വ​രും തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
സം​ഭ​വ​ത്തി​ല്‍ രാ​ഷ്ട്രീ​യ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും വ്യ​ക്തി​വി​രോ​ധം മാ​ത്ര​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലു​ള്ള​തെ​ന്നും മ​ണ്ണ​ന്ത​ല എ​സ്ഐ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.