അ​നി​ൽ​കു​മാ​ർ മെ​മ്മോ​റി​യ​ൽ ഖോ-​ഖോ ടൂ​ർ​ണ​മെ​ന്‍റ്
Tuesday, January 28, 2020 12:40 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ബ്രൈ​റ്റ് റൂ​റ​ൽ കോ​ച്ചിം​ഗ് സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ര​ണ്ടാ​മ​ത് അ​നി​ൽ കു​മാ​ർ മെ​മ്മോ​റി​യ​ൽ അ​ഖി​ല കേ​ര​ള ഖോ-​ഖോ ടൂ​ർ​ണ​മെ​ന്‍റ് ഫെ​ബ്രു​വ​രി ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ പി​ര​പ്പ​ൻ​കോ​ട് വൊ​ക്കേ​ഷ​ണ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ഒ​ന്നി​ന് രാ​വി​ലെ 10ന് ​തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഖോ-​ഖോ താ​ര​ങ്ങ​ളു​ടെ കു​ടും​ബ സം​ഗ​മം" ക​ളി​മു​റ്റം" . ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ൾ. 4.30 ന് ​വ​നി​താ വി​ഭാ​ഗം പ്ര​ദ​ർ​ശ​ന മ​ത്സ​രം. ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം മു​ൻ ഇ​ന്ത്യ​ൻ വോ​ളി​ബോ​ൾ താ​രം അ​ബ്ദു​ൽ റ​സാ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ണി​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​സു​ജാ​ത അ​ധ്യ​ക്ഷ​യാ​കും. അ​ഡ്വ.​എ.​എ റ​ഹിം, വൈ.​വി ശോ​ഭാ കു​മാ​ർ, അ​ഡ്വ.​എ​സ്.​എം റാ​സി, ജി.​ക​ലാ​കു​മാ​രി, ജെ.​എ​സ് അ​നി​ല, ബി​ജു കൃ​ഷ്ണ​ൻ, മ​ഹീ​ന്ദ്ര​ൻ, എ​സ്.​എ​സ് സു​ധീ​ർ, ജി.​വി​ദ്യാ​ധ​ര​ൻ പി​ള്ള, എം.​എ​ൻ.​സി ബോ​സ്, വി​ഭു പി​ര​പ്പ​ൻ​കോ​ട്, ഡോ. ​ശു​ഭ, എ​ൽ.​ഷീ​ല, കെ.​സു​രേ​ഷ് കു​മാ​ർ, എം.​നി​സാ​മു​ദീ​ൻ, മി​ൽ​മി​റ്റ്, അ​ഭി​ലാ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. സ​മ്മാ​ന വി​ത​ര​ണം മു​ൻ സ്പോ​ർ​ട്‌​സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ബി.​ബാ​ല​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ന് പി.​രാ​ജു സ്വാ​ഗ​ത​വും എ​ൻ.​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ന​ന്ദി​യും പ​റ​യും.