മെ​ഡി​. കോ​ള​ജി​ൽ പാ​ർ​ക്കിം​ഗ് നി​യ​ന്ത്ര​ണം
Tuesday, January 28, 2020 12:40 AM IST
മെ​ഡി​. കോ​ള​ജ്: വി​വി​ധ റോ​ഡു​ക​ളു​ടെ ടാ​റിം​ഗ് ജോ​ലി ന​ട​ക്കു​ന്ന​തി​നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ജീ​വ​ന​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ ഇന്നു മു​ത​ൽ മൂ​ന്നു ദി​വ​സ​ത്തേ​യ്ക്ക് ഫു​ട്ബോ​ൾ ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്യേ​ണ്ട​താ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ക്കാ​ഡ​മി​ക് ബ്ലോ​ക്ക്, പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സി​ന് പി​ൻ​വ​ശ​ത്തെ റോ​ഡ്, പ്രി​യ​ദ​ർ​ശി​നി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​രാ​മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലേ​ക്കു​ള്ള റോ​ഡ്, പ​ത്തോ​ള​ജി, ഫാ​ർ​മ​ക്കോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചൊ​വ്വാ​ഴ്ച ടാ​റിം​ഗ് ആ​രം​ഭി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡോ​ക്ട​ർ​മാ​രു​ട​യും ജീ​വ​ന​ക്കാ​രു​ടെ​യും മ​റ്റും വാ​ഹ​ന​ങ്ങ​ൾ​ക്ക് ഫു​ട്ബോ​ൾ ഗ്രൗ​ണ്ടി​ൽ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച്ച വ​രെ​യാ​ണ് പാ​ർ​ക്കിം​ഗ് നി​യ​ന്ത്ര​ണം.