ഹെ​ൽ​ത്ത് വോ​ള​ന്‍റി​യ​ർ പ്രോ​ഗ്രാം
Tuesday, January 28, 2020 12:40 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ത്തി​ൽ ആ​ദ്യ​മാ​യി ആ​റ്റി​ങ്ങ​ൽ ഡ​യ​റ്റ് സ്കൂ​ളി​ൽ ഹെ​ൽ​ത്ത് വോ​ള​ന്‍റി​യ​ർ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു. ഗോ​കു​ലം മെ​ഡി​ക്ക​ൽ സെ​ന്‍റ​റും, സ്കൂ​ളും സം​യു​ക്ത​മാ​യാ​ണ് ഈ ​പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ ക്ലാ​സു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന നാ​ലു വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്കൂ​ൾ ഹെ​ൽ​ത്ത് വോ​ള​ന്‍റി​യ​ർ​മാ​ർ ആ​കു​ന്ന​ത്. പൊ​ള്ള​ൽ, പാ​മ്പു​ക​ടി​യേ​ൽ​ക്ക​ൽ, ഹൃ​ദ​യാ​ഘാ​തം കൂ​ടാ​തെ മ​റ്റ് അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ചാ​ൽ ക്ലാ​സ് റൂ​മി​ൽ ത​ന്നെ പ്ര​ഥ​മ​ശു​ശ്രൂ​ഷ​ക​ൾ ന​ൽ​കു​ന്ന​തി​നെ പ​റ്റി കു​ട്ടി​ക​ളെ ബോ​ധ​വാ​ന്മാ​രാ​ക്കു​ന്ന​തി​നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഡോ. ​ര​മ്യ പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​നീ​ഷ്യ, ഹെ​ഡ്മാ​സ്റ്റ​ർ ഇ​ൻ ചാ​ർ​ജ് ജ്യോ​തി​കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​നി​ൽ​കു​മാ​ർ, ന​ഴ്സു​മാ​രാ​യ അ​പ​ർ​ണ, ആ​വ​ണി, ഗ്രീ​ഷ്‌​മ,അ​ഞ്ചു തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.