ജ​ന​റ​ല്‍ ആ​ശു​പ​ത്രി വ​ള​പ്പി​ലെ ഷെ​ഡ്ഡി​ന് തീ ​പി​ടി​ച്ചു
Tuesday, January 28, 2020 12:40 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി വ​ള​പ്പി​ലെ ഷെ​ഡ്ഡി​ന് തീ​പി​ടി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം പ​ക​ല്‍​സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. ആ​ശു​പ​ത്രി​യു​ടെ 11-ാം വാ​ര്‍​ഡി​ന് പി​റ​കി​ല്‍ മാ​ലി​ന്യം സം​ഭ​രി​ക്കു​ന്ന ഷെ​ഡ്ഡി​നാ​ണ് തീ ​പി​ടി​ച്ച​ത്. ഷെ​ഡ്ഡി​ന് തീ​യി​ട്ട​താ​ണെ​ന്നു സം​ശ​യ​മു​ണ്ട്. നി​ര​വ​ധി ക്രി​മി​ന​ല്‍​ക്കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട ഒ​രു പ്ര​തി​യെ ക​ഴി​ഞ്ഞ ദി​വ​സം ഈ ​ഭാ​ഗ​ത്തു​നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തി​ന്‍റെ വി​രോ​ധം​മൂ​ലം കൂ​ട്ടു​പ്ര​തി​ക​ളാ​രെ​ങ്കി​ലും തീ​യി​ട്ട​താ​ണോ​യെ​ന്നു സം​ശ​യി​ക്കു​ന്നു​ണ്ട്. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

തി​രു​വ​ന​ന്ത​പു​രം ഫ​യ​ര്‍​സ്റ്റേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ നി​ന്ന് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​അ​ശോ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.