വെ​ങ്ങാ​നൂ​ർ തൈ​വി​ളാ​കം ക്ഷേ​ത്ര​ത്തി​ലെ പു​ന:​പ്ര​തി​ഷ്ഠാ വാ​ർ​ഷി​കം
Tuesday, January 28, 2020 12:42 AM IST
കോ​വ​ളം: വെ​ങ്ങാ​നൂ​ർ തൈ​വി​ളാ​കം ശ്രീ​നാ​ഗ​രാ​ജ ക്ഷേ​ത്ര​ത്തി​ലെ പു​ന:​പ്ര​തി​ഷ്ഠാ വാ​ർ​ഷി​ക ഉ​ത്സ​വ​വും വി​ഗ്ര​ഹ​പ്ര​തി​ഷ്ഠ​യും 28 മു​ത​ൽ 30 വ​രെ ന​ട​ക്കും. 28ന് ​രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ ക​ള​മെ​ഴു​ത്തും പു​ള്ളു​വ​ൻ പാ​ട്ടും, വി​ശേ​ഷാ​ൽ നൂ​റും​പാ​ലും ഊ​ട്ടും, അ​ന്ന​ദാ​നം, പു​ഷ്പാ​ഭി​ഷേ​കം. തു​ട​ർ​ന്ന് രാ​ത്രി എ​ട്ടി​ന് ഡാ​ൻ​സ് ഫ്യൂ​ഷ​ൻ. 29ന് ​രാ​വി​ലെ അ​ഞ്ച് മു​ത​ൽ ഗ​ണ​പ​തി ഹോ​മം, നാ​രാ​യ​ണീ​യ പാ​രാ​യ​ണം, അ​ന്ന​ദാ​നം, ഐ​ശ്വ​ര്യ​പൂ​ജ, അ​ല​ങ്കാ​ര ദീ​പാ​രാ​ധ​ന, പു​ഷ്പാ​ഭി​ഷേ​കം, രാ​ത്രി എ​ട്ടി​ന് സി​നി​മാ​റ്റി​ക് ഡാ​ൻ​സ്. 30ന് ​രാ​വി​ലെ എ​ട്ടു​മു​ത​ൽ ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​ൽ ഭ​ദ്ര​കാ​ളി ദേ​വി​യു​ടെ വി​ഗ്ര​ഹ​പ്ര​തി​ഷ്ഠ, പ​ഞ്ച​വാ​ദ്യം, ക​ല​ശ​പൂ​ജ, ഒ​ന്പ​തി​ന് സ​മൂ​ഹ പൊ​ങ്കാ​ല, ഉ​ച്ച​യ്ക്ക് സ​മൂ​ഹ സ​ദ്യ.

മാ​ങ്കു​ളം പാ​ലം: ധ​ർ​ണ ന​ട​ത്തി

വെ​ഞ്ഞാ​റ​മൂ​ട്: മാ​ങ്കു​ളം പാ​ല​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ക്ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ​ണി പി. ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഞ്ചു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ​ണി പൂ​ർ​ത്തി​ക​രി​ക്കാ​തെ തു​ക ന​ഷ്ട​പ്പെ​ടു​ത്താ​നാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ശ്ര​മി​ക്കു​ന്ന​തെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ധ​ർ​ണ.
കോ​ൺ​ഗ്ര​സ് അ​ഡ്വ.​വെ​ഞ്ഞാ​റ​മൂ​ട് സു​ധീ​ർ, മ​ഹീ​ന്ദ്ര​ൻ, മ​ഹേ​ഷ് ചേ​രി​യി​ൽ, ക​ലാ​കു​മാ​രി, ഭു​വ​ന​ച​ന്ദ്ര​ൻ നാ​യ​ർ, ഷാ​ജി പാ​റ​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.