കി​ള്ളി​പ്പാ​ലം സെ​ന്‍റ് ജൂ​ഡ് പള്ളിയിൽ തി​രു​നാ​ൾ 30 മു​ത​ൽ
Tuesday, January 28, 2020 12:42 AM IST
തി​രു​വ​ന​ന്ത​പു​രം: കി​ള്ളി​പ്പാ​ലം വി​ശു​ദ്ധ യൂ​ദാ​ത​ദേ​വൂ​സ് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ തി​രു​നാ​ൾ 30 മു​ത​ൽ ഫെ​ബ്രു​വ​രി ആ​റു വ​രെ തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 30ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​സ്റ്റാ​നി​സ് ലാ​വൂ​സ് തീ​സ്മാ​സ് കൊ​ടി​യേ​റ്റ് ന​ട​ത്തും. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി​നു ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന എ​ന്നി​വ​യും 5.45നു ​വി​ശി​ഷ്ട വൈ​ദി​ക​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും ഉ​ണ്ടാ​യി​രി​ക്കും. സ​മാ​പ​ന ദി​വ​സ​മാ​യ ഫെ​ബ്രു​വ​രി ആ​റി​നു വൈ​കു​ന്നേ​രം 5.45നു ​തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത മെ​ട്രോ​പൊ​ളി​റ്റ​ൻ ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​എം. സൂ​സ​പാ​ക്യ​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി ന​ട​ക്കും. തു​ട​ർ​ന്ന് ഏ​ഴി​നു കൊ​ടി​യി​റ​ക്ക് ക​ർ​മ​ത്തോ​ടെ തി​രു​നാ​ൾ മ​ഹോ​ത്സ​വം സ​മാ​പി​ക്കും. ഫെ​ബ്രു​വ​രി അ​ഞ്ചി​നു വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന വേ​സ്പ​ര​യോ​ടൊ​പ്പം പ്ര​ദ​ക്ഷി​ണ​വും ന​ട​ത്തും.