മാ​നേ​ജു​മെ​ന്‍റി​നെ​തി​രെ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും പ്ര​തി​ഷേ​ധി​ച്ചു
Wednesday, January 29, 2020 12:14 AM IST
വെ​ള്ള​റ​ട: സ്കൂ​ള്‍ മാ​നേ​ജു​മെ​ന്‍റി​ന്‍റെ നി​ല​പാ​ടു​ക​ള്‍​ക്കും പെ​രു​മാ​റ്റ​ത്തി​നും എ​തി​രേ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും പ്ര​തി​ഷേ​ധി​ച്ചു.
കാ​ര​ക്കോ​ണ​ത്തെ ഒ​രു സ്കൂ​ളി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും മാ​നേ​ജ​ര്‍​ക്കെ​തി​രേ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.
യൂ​ണി​ഫോം ക​ത്തി​ച്ചാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​തി​ഷേ​ധി​ച്ച​ത്. മാ​നേ​ജ​ര്‍ ച​ട്ട​വി​രു​ദ്ധ​മാ​യി സ്കൂ​ളി​ല്‍ നി​യോ​ഗി​ച്ച അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഓ​ഫീ​സി​നു മു​ന്നി​ല്‍ പ്ര​ഥ​നാ​ധ്യാ​പി​ക​യും അ​ധ്യാ​പ​ക​രും കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു.​വി​ദ്യാ​ര്‍​ഥി​ക​ള്‍ ധ​രി​ച്ചി​രി​ക്കു​ന്ന യൂ​ണി​ഫോം ത​ങ്ങ​ളു​ടെ ഔ​ദാ​ര്യ​മെ​ന്ന് മാ​നേ​ജ​ര്‍ പ​റ​ഞ്ഞ​തി​നാ​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ യൂ​ണി​ഫോം ക​ത്തി​ച്ചു പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
വി​ദ്യാ​ഭ്യാ​സ ച​ട്ടം അ​നു​ശാ​സി​ക്കാ​ത്ത ത​ര​ത്തി​ല്‍ സ്കൂ​ളി​ല്‍ അ​ഡ്മി​നി​സ്ട്രേ​റ്റ​റെ​യും മ​റ്റു ചി​ല ജീ​വ​ന​ക്കാ​രേ​യും നി​യ​മി​ച്ച് അ​വ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ല്‍ സ്കൂ​ള്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ ശ്ര​മി​ച്ച​തി​നെ​തി​രേ​യാ​ണ് അ​ധ്യാ​പ​ക​ര്‍ പ്ര​തി​ഷേ​ധി​ച്ച​ത് .
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പി​ടി​എ​ക്കെ​തി​രേ മാ​നേ​ജ​ര്‍ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു.
ദി​വ​സ​ങ്ങ​ളാ​യി സ്കൂ​ളി​ല്‍ സം​ഘ​ര്‍​ഷാ​വ​സ്ഥ നി​ല​നി​ന്നി​രു​ന്നു. തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും പ്ര​തി​ഷേ​ധ സ​മ​രം ആ​രം​ഭി​ച്ച​ത്.​അ​ധ്യാ​പ​ക​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം പോ​ലീ​സും വി​ദ്യാ​ഭ്യാ​സ ജി​ല്ലാ അ​ധി​കാ​രി​ക​ളും സ്കൂ​ളി​ലെ​ത്തി പ​രാ​തി​ക​ള്‍ സ്വീ​ക​രി​ച്ചു.
​ അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക്ലാ​സ് മു​റി പൂ​ട്ടി​യി​ടു​ക​യും പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.