അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്: ന​ട​പ​ടി​യു​മാ​യി ന​ഗ​ര​സ​ഭാ സ്ക്വാ​ഡ്
Wednesday, January 29, 2020 12:17 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രെ ന​ഗ​ര​സ​ഭാ സ്ക്വാ​ഡ് വീ​ണ്ടും രം​ഗ​ത്ത്. ന​ഗ​ര​ത്തി​ൽ പാ​ർ​ക്കിം​ഗ് ഏ​രി​യാ കൈ​യേ​റി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന
ട്രാ​ഫി​ക് അ​ഡ്വൈ​സ​റി ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ഗ​ര​സ​ഭാ സ്ക്വാ​ഡ് വീ​ണ്ടും രം​ഗ​ത്തെ​ത്തി​യ​ത്. മേ​യ​ർ കെ. ​ശ്രീ​കു​മാ​റി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ടൗ​ണ്‍ പ്ലാ​നിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പാ​ള​യം രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ക്വാ​ഡ് ഇ​ന്ന​ലെ സ്റ്റാ​ച്യു ക്യു​ആ​ർ​എ​സ് മു​ത​ൽ പു​ളി​മൂ​ട് ആ​യു​ർ​വേ​ദ കോ​ള​ജ് ജം​ഗ്ഷ​ൻ വ​രെ പ​രി​ശോ​ധ​ന ന​ട​ത്തി.

ഗ​താ​ഗ​ത​ത്തി​നു ത​ട​സ​മാ​യി റോ​ഡി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലും പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ആ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്കിം​ഗ് ഏ​രി​യാ കെ​ട്ടി​യ​ട​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി.

വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ർ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള പാ​ർ​ക്കിം​ഗ്ഏ​രി​യാ​ക​ളി​ൽ മാ​ത്രം പാ​ർ​ക്ക് ചെ​യ്യ​ണ​മെ​ന്നും പാ​ർ​ക്കിം​ഗ് ഏ​രി​യാ മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​രോ​ധി​ക്കു​മെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.

ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഉ​ണ്ണി, അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഗി​രീ​ഷ്, ട്രാ​ഫി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ സൗ​ത്ത് സു​ൽ​ഫി​ക്ക​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജി നാ​യ​ർ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ശ​ശി​ധ​ര​ൻ, ജ​യ​കു​മാ​ർ എ​ന്നി​വ​ർ സ്ക്വാ​ഡി​ൽ പ​ങ്കെ​ടു​ത്തു.