ദ്യു​തി സൗ​ഹൃ​ദ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Monday, February 17, 2020 11:55 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : സാ​ഹി​ത്യ​ത്തി​ല്‍ മാ​റ്റ​ങ്ങ​ള്‍ സം​ഭ​വി​ച്ചു കൊ​ണ്ടേ​യി​രി​ക്കു​ന്നു​വെ​ന്ന് എ​ഴു​ത്തു​കാ​ര​നും കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ശ്രീ​നാ​രാ​യ​ണ​ഗു​രു അ​ന്ത​ര്‍​ദേ​ശീ​യ പ​ഠ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​എം.​എ സി​ദി​ഖ് പ​റ​ഞ്ഞു.
ദ്യു​തി അ​ക്ഷ​ര​ക്കൂ​ട്ടാ​യ്മ ബാ​ല​രാ​മ​പു​രം ക​ല്‍​പ്പ​ടി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ​സം​ഗ​മ​ത്തി​ല്‍ പു​തു​കാ​ല​ത്തെ എ​ഴു​ത്ത്, വാ​യ​ന, വ​ര്‍​ത്ത​മാ​നം എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗ​വേ​ഷ​ക​ൻ സി.​വി. സു​രേ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ചെ​യ​ര്‍​മാ​ന്‍ വി​നോ​ദ് വൈ​ശാ​ഖി, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ പ​പ്പ​ന്‍ പ​യ​റ്റു​വി​ള, ക​വി ക​രി​ക്ക​കം ശ്രീ​കു​മാ​ര്‍, പ​യ​റ്റു​വി​ള സോ​മ​ന്‍, ക​ല്‍​പ്പ​ടി​യി​ല്‍ ക​ണ്ണ​ന്‍, ആ​ര്‍.​വി. അ​ജ​യ​ഘോ​ഷ്, ക​ഥാ​കൃ​ത്ത് സ​തീ​ഷ് കി​ടാ​ര​ക്കു​ഴി, ഉ​മാ തൃ​ദീ​പ്, കാ​ര്‍​ട്ടൂ​ണി​സ്റ്റ് ഹ​രി ചാ​രു​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ഖി​ല​ന്‍ ചെ​റു​കോ​ട്, അ​ജി ദൈ​വ​പ്പു​ര, ആ​ന്‍​സി രാ​സ​വ​നി​ക, സി.​ആ​ര്‍.​ദി​വ്യ, എം.​കെ. ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ ക​വി​ത​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. വി​നോ​ദ് വൈ​ശാ​ഖി, ഗ്രീ​ന്‍ ഫി​ലിം അ​വാ​ര്‍​ഡ് ജേ​താ​വ് വി​നോ​ദ് ശാ​ന്തി​പു​രം, ക​വി ഡി. ​അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ച​ര്‍​ച്ച, ദ്യു​തി പ​തി​പ്പു​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം, ദ്യു​തി അം​ഗ​ങ്ങ​ളു​ടെ പു​സ്ത​ക പ്ര​ദ​ര്‍​ശ​നം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.