ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ റോ​ഡു​ക​ൾ ന​ഗ​ര​ങ്ങ​ളു​ടേ​തി​ന് സ​മാ​നം: മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ
Monday, February 17, 2020 11:55 PM IST
തി​രു​വ​ന​ന്ത​പു​രം: ഗ്രാ​മ​ങ്ങ​ളി​ലെ റോ​ഡു​ക​ൾ ന​ഗ​ര​ങ്ങ​ളു​ടേ​തി​ന് സ​മാ​ന​മാ​യ ഗു​ണ​നി​ല​വാ​ര​ത്തി​ലാ​ണ് നി​ർ​മി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ. നെ​യ്യാ​റ്റി​ൻ​ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നെ​യ്യാ​റ്റി​ൻ​ക​ര മ​ണ്ഡ​ല​ത്തി​ലെ ഊ​രൂ​ട്ടു​കാ​ല-​ഓ​ല​ത്താ​ന്നി-​കൊ​ട​ങ്ങാ​വി​ള-​അ​വ​ണാ​കു​ഴി റോ​ഡ്, തി​രു​പു​റം- മാ​വി​ള​ക്ക​ട​വ് റോ​ഡ്, പ​ഴ​യ​ക​ട​മാ​ന​വേ​ലി റോ​ഡ്, വ​ട്ട​വി​ള​പി​രാ​യും​മൂ​ട് -ഉ​ദി​യ​ൻ​കു​ള​ങ്ങ​ര-​വ്ലാ​ത്താ​ങ്ക​ര റോ​ഡ് എ​ന്നി​വ​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും ന​വീ​ക​ര​ണോ​ദ്ഘാ​ട​ന​വു​മാ​ണ് മ​ന്ത്രി നി​ർ​വ​ഹി​ച്ച​ത്. റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നും നി​ർ​മാ​ണ​ത്തി​നു​മാ​യി 18 കോ​ടി രൂ​പ​യാ​ണ് സ​ർ​ക്കാ​ർ വ​ക​യി​രു​ത്തി​യ​ത്. കൊ​ട​ങ്ങാ​വി​ള, ക​ഞ്ചാം​പ​ഴ​ഞ്ഞി, വ്ലാ​ത്താ​ങ്ക​ര എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ​കെ.​ആ​ൻ​സ​ല​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.