ന​ഗ​ര​ത്തെ സ​ന്പൂ​ർ​ണ മാ​ലി​ന്യ​ര​ഹി​ത​മാ​ക്കു​ം: മേ​യ​ർ
Monday, February 17, 2020 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​ര​ത്തെ സ​ന്പൂ​ർ​ണ മാ​ലി​ന്യ​ര​ഹി​ത​മാ​ക്കാ​നു​ള്ള പ​ദ്ധ​തി ത​യാ​റാ​യിക്ക​ഴി​ഞ്ഞ​താ​യി മേ​യ​ർ കെ.​ശ്രീ​കു​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വ​രു​ന്ന സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ഈ ​ല​ക്ഷ്യം സ​ഫ​ല​മാ​കു​മെ​ന്നാ​ണു ന​ഗ​ര​സ​ഭ​യു​ടെ പ്ര​തീ​ക്ഷ. ഉ​റ​വി​ട മാ​ലി​ന്യ പ​രി​പാ​ല​ന സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തും.
പ​തി​ന​യ്യാ​യി​ര​ത്തി​ല​ധി​കം ബ​യോ​ക​ന്പോ​സ്റ്റിം​ഗ് ബി​ന്നു​ക​ൾ ഇ​തി​ന​കം സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു. 50,000 ബ​യോ ക​ന്പോ​സ്റ്റ​ർ ബി​ന്നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജൂ​ണ്‍ മാ​സ​ത്തോ​ടു​കൂ​ടി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും ജ​ന​ങ്ങ​ളു​ടെ പ​രി​പൂ​ർ​ണ പി​ന്തു​ണ​യാ​ണ് ആ​വ​ശ്യ​മെ​ന്നും മേ​യ​ർ കെ.​ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.
നി​ല​വി​ൽ വീ​ടു​ക​ളി​ലെ ജൈ​വ​മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​നാ​യി എ​യ്റോ​ബി​ക്ക് ബി​ന്നു​ക​ളും എം​ആ​ർ​എ​ഫു​ക​ളും നി​ല​വി​ലു​ള്ള 54 കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് 200 ആ​യി വ​ർ​ദി​പ്പി​ക്കും. നി​ല​വി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ആ​ധു​നി​ക​വ​ത്ക്ക​രി​ക്കും.
ഇ​തി​നു പു​റ​മേ 200 പോ​ർ​ട്ട​ബി​ൾ എ​യ്റോ​ബി​ക്ക് ബി​ന്നു​ക​ളും സ്ഥാ​പി​ക്കും. ജൂ​ലൈ പ​കു​തി​യോ​ടു​കൂ​ടി ഈ ​പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തോ​ടൊ​പ്പം ആ​ർ​ആ​ർ​സി​ക​ളു​ടെ എ​ണ്ണം 10 ആ​ക്കി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും യു​എ​ൻ​ഡി​പി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി പ്ലാ​സ്റ്റി​ക്ക് റീ ​സൈ​ക്ലിം​ഗ് പ്ലാ​ന്‍റ് ആ​രം​ഭി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ടു​ന്നു​ണ്ട ്. ന​ഗ​ര​ത്തി​ലെ സ്മാ​ർ​ട്ട് ഡ്രൈ​വേ​സ്റ്റ് സെ​ഗ്രി​ഗേ​ഷ​ൻ ക​ള​ക്ഷ​ൻ ഹ​ബു​ക​ൾ നി​ല​വി​ലു​ള്ള നാ​ലി​ൽ നി​ന്ന് 200 ആ​യി വ​ർ​ധി​പ്പി​ക്കും.
ഇ​തി​നു സ്വ​കാ​ര്യ സം​രം​ഭ​ക​രു​ടേ​യും സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും സ​ഹ​ക​ര​ണം തേ​ടും. ജൂ​ണ്‍ മാ​സം പ​കു​തി​യോ​ടു​കൂ​ടി ഈ ​ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ ക​ഴി​യും. ക​രി​യി​ല സം​ഭ​ര​ണി​ക​ളു​ടെ എ​ണ്ണം മൂ​ന്നി​ൽ നി​ന്ന് 100 ആ​ക്കി വ​ർ​ധി​പ്പി​ക്കു​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.
പാ​ള​യം, അ​ട്ട​കു​ള​ങ്ങ​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ മാ​ലി​ന്യം ശാ​സ്ത്രീ​യ​മാ​യി സം​സ്ക്ക​രി​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. പാ​ള​യ​ത്തെ മാ​ലി​ന്യ നി​ക്ഷേ​പം സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ബ​യോ​മൈ​നിം​ഗ് ന​ട​ത്തു​ന്ന​തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ ന്നും ​അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭ​യു​ടെ ഗ്രീ​ൻ​ആ​ർ​മി സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ശ​ക്ത​മാ​യ ബോ​ധ​വ​ത്ക്ക​ണ പ​രി​പാ​ടി​ക​ളാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഏ​പ്രി​ൽ മാ​സ​ത്തെ ഹ​രി​ത ന​ഗ​രോ​ത്സ​വം വെ​ക്കേ​ഷ​ൻ ക്യാ​ന്പു​ക​ളോ​ടു​കൂ​ടി ഇ​തി​നു തു​ട​ക്കം കു​റി​ക്കും. ക​ർ​മ​പ​ദ്ധ​തി​യു​ടെ ക​ര​ട് കൗ​ണ്‍​സി​ലി​ൽ അ​വ​ത​രി​പ്പി​ച്ച് അ​നു​മ​തി വാ​ങ്ങി​യ ശേ​ഷം മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടു കൂ​ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​രം​ഭി​ക്കു​മെ​ന്നും മേ​യ​ർ കെ.​ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.