യു​വ​തി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മം: നേ​പ്പാ​ൾ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
Monday, February 17, 2020 11:57 PM IST
നെ​ടു​മ​ങ്ങാ​ട്: യു​വ​തി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച നേ​പ്പാ​ൾ സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
നേ​പ്പാ​ൾ രാ​ജ്ഹേ​ന ജെ​ജെ​ർ​കോ​ട്ട് ത​ലേ​ഗ​ൺ നിം ​ബ​ഹാ​ദൂ​ർ സി​ംഗ്( 25) നെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.
ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5.30 ന് ​സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ നെ​ടു​മ​ങ്ങാ​ട് ക​ല്ലി​ങ്ങ​ൽ വ​ച്ച് സ്കൂ​ട്ട​ർ ത​ട​ഞ്ഞു നി​ർ​ത്തി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്.
നേ​പ്പാ​ൾ സ്വ​ദേ​ശി​യാ​യ പ്ര​തി ഭാ​ര്യ​യും കു​ട്ടി​യു​മാ​യി പു​ലി​പ്പാ​റ​യി​ലാ​ണ് താ​മ​സി​ച്ചു വ​ന്നി​രു​ന്ന​ത്. പു​ലി​പ്പാ​റ​യി​ലു​ള്ള ഒ​രു സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ഇ​യാ​ൾ.കോ​ട​തി​യി​യി​ൽ ഹാ​ജ​രാ​ക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.