നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ൽ
Monday, February 17, 2020 11:57 PM IST
ക​ല്ല​ന്പ​ലം: അ​ടി​പി​ടി​ക്കേ​സ്, ക​ഞ്ചാ​വ് കേ​സ്, കൊ​ല​പാ​ത​ക ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സി​ലെ പ്ര​തി​ക​ളെ ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ക​ട​വൂ​ർ പു​തു​ശേ​രി​മു​ക്ക് വ​ണ്ടി​ത്ത​ടം ച​രു​വി​ള​പു​ത്ത​ൻ വീ​ട്ടി​ൽ ജാ​ഫ​ർ (43) സ​ഹാ​യി​യും കൂ​ട്ടു​ക​ച്ച​വ​ട​ക്കാ​ര​നു​മാ​യ ക​ടു​വാ​പ​ള്ളി​ക്കു സ​മീ​പം മേ​ലേ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ന​സീം (33) എ​ന്നി​വ​രെ ക​ഞ്ചാ​വ് പൊ​തി​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
പ്ര​തി​ക​ളി​ൽ നി​ന്ന്1.5 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജാ​ഫ​റി​നെ ര​ണ്ട് മാ​സ​ത്തി​നു മു​ന്പ് അ​യി​രൂ​ർ പോ​ലീ​സ് മു​ക്കാ​ൽ കി​ലോ ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ആ ​കേ​സി​ൽ ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യ​ത്തി​ൽ ക​ഴി​യ​വെ​യാ​ണ് ക​ഞ്ചാ​വ് കേ​സി​ൽ പി​ടി​യി​ലാ​യ​ത്. ജാ​ഫ​ർ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
ക​ഞ്ചാ​വ് ക​ച്ച​വ​ട​ത്തി​നാ​യി ക​ഞ്ചാ​വു​മാ​യി ടാ​റ്റാ സു​മോ കാ​റി​ൽ പ്ര​തി​ക​ൾ വ​രു​ന്ന​താ​യി തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി. ​അ​ശോ​ക​നു കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി പി.​വി. ബേ​ബി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ല്ല​ന്പ​ലം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഐ. ​ഫ​റോ​സ്, എ​സ്ഐ വി. ​നി​ജാം, അ​ഡീ​ഷ​ണ​ൽ എ​സ്ഐ എം.​കെ. സ​ക്കീ​ർ​ഹു​സൈ​ൻ എ​സ്‌​സി​പി​ഒ​മാ​രാ​യ അ​നൂ​പ്, ഷാ​ൻ, മ​നോ​ജ്, സ​തീ​ശ​ൻ, എ​എ​സ്ഐ സു​നി​ൽ​കു​മാ​ർ, ഗ്രേ​ഡ് എ​സ്ഐ​മാ​രാ​യ രാ​ധാ​കൃ​ഷ്ണ​ൻ, സ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.