ട്രെ​യി​ന്‍ ത​ട്ടി ഹോ​ര്‍​ട്ടി​കോ​ര്‍​പ്പ് ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു
Tuesday, February 18, 2020 12:33 AM IST
വെ​ള്ള​റ​ട: ട്രെ​യി​ന്‍ ത​ട്ടി ഹോ​ര്‍​ട്ടി​കോ​ര്‍​പ്പ് ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു. പ​ഞ്ചാ​കു​ഴി അ​ഖി​ല്‍ നി​വാ​സി​ല്‍ ച​ന്ദ്ര​കു​മാ​ര്‍ (56) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പാ​റ​ശാ​ല റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര ഹോ​ര്‍​റ്റി കോ​ര്‍​പ്പ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ച​ന്ദ്ര​കു​മാ​ര്‍. ഇ​ന്ന​ലെ പാ​റ​ശാ​ല​യി​ല്‍ ട്രെ​യി​ന്‍ ഇ​റ​ങ്ങു​ന്ന സ​മ​യം കാ​ല്‍​വ​ഴു​തി പാ​ള​ത്തി​ല്‍ വി​ഴു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ച​ന്ദ്ര​കു​മാ​റി​നെ ഉ​ട​ന്‍​ത​ന്നെ റെ​യി​ല്‍​വേ പോ​ലീ​സ് പാ​റ​ശാ​ല സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ചെ​ങ്കി​ലും ജീ​വ​ന്‍​ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. പാ​റ​ശാ​ല പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കി വൈ​കു​ന്നേ​രം മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത​മാ​സം പെ​ന്‍​ഷ​ന്‍ പ​റ്റാ​നി​രി​ക്കെ​യാ​യി​രു​ന്നു അ​പ​ക​ടം. ഭാ​ര്യ: മേ​ന​ക. മ​ക്ക​ള്‍: അ​ഖി​ല്‍​ച​ന്ദ്ര​ന്‍, രേ​ഷ്മ​ച​ന്ദ്ര​ന്‍.