പാ​റ​ശാ​ല​യി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ചു: വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Wednesday, February 19, 2020 12:20 AM IST
പാ​റ​ശാ​ല: പാ​റ​ശാ​ല പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​വ​ട്ട​ാർ ചൊ​റ്റ​യി​ലും, അ​നു​ബ​ന്ധ​പ്ര​ദേ​ശ​ങ്ങ​ളി​ലും, കൊ​ല്ല​യി​ൽ പ​ഞ്ചാ​യ​ത്തി​ലെ എ​കെ​ജി​കോ​ള​നി അ​ട​ക്ക​മു​ള്ള​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​മാ​യി കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​ൽ​പ്ര​തി​ഷേധി​ച്ച് നാ​ട്ടു​കാ​രും കോ​ൺ​ഗ്ര​സ്‌​ പ്ര​വ​ർ​ത്ത​ക​രും പാ​റ​ശ​ല വാ​ട്ട​ർ​അ​ഥോ​റി​റ്റി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.​വ​ണ്ടി​ച്ചി​റ​കു​ടി​വെ​ള്ള​പ​ദ്ധ​തി​യാ​ണ് പാ​റ​ശ​ല, കാ​രോ​ട് കൊ​ല്ല​യി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ൽ കൊ​ല്ല​യി​ൽ പ​ഞ്ചാ​യ​ത്തി​ലും, പാ​റ​ശാ​ല​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ളം എ​ത്തി​യി​ട്ട് മാ​സ​ങ്ങ​ളാ​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

പാ​റ​ശാ​ല പ​ഞ്ചാ​യ​ത്തി​ലെ വ​ണ്ടി​ച്ചി​റ​യി​ൽ നി​ന്നും മൂ​ന്ന്കി​ലോ​മീ​റ്റ​ർ ക​ട​ന്നാ​ണ് കു​ടി​വെ​ള്ളം എ​ത്തു​ന്ന​ത്. കൊ​റ്റാ​മം എ​ത്തു​മ്പോ​ഴേ​ക്കും​വെ​ള്ളം നി​ൽ​ക്കും. അ​വി​ടെ നി​ന്നാ​ണ് മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം​എ​ത്തു​ന്ന​ത്. ഈ ​ഭാ​ഗ​ത്ത് പൈ​പ്പ് അ​ട​ഞ്ഞ​താ​കാ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വാ​ദം. എ​ന്നാ​ൽ പു​തി​യ പൈ​പ്പ് മാ​റ്റാ​ൻ റെ​യി​ൽ​വേ അ​നു​മ​തി ന​ൽ​കു​ന്നി​ല്ലാ​യെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഇ​തി​ന് സ​മാ​ന്ത​ര​മാ​യി പ​ര​ശു​വ​യ്ക്ക​ലി​ൽ നി​ന്ന് മാ​ധ​വ​ശേ​രി വ​ഴി ഒ​രു​കി​ലോ​മീ​റ്റ​ർ പൈ​പ്പ് ലൈ​നി​ട്ട് കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ൻ എ​സ്റ്റി​മേ​റ്റ് എ​ടു​ത്ത്പോ​യി​ട്ട് നാ​ളി​തു​വ​രെ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ഈ ​പ്ര​ദേ​ശ​ത്ത് പൈ​പ്പ് ലൈ​ൻ​സ്ഥാ​പി​ച്ചി​ട്ട് 35 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പൈ​പ്പ് മാ​റ്റി സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ​ത​യാ​റാ​കു​ന്നി​ല്ല. പ്ര​ദേ​ശ​ത്ത് 25 ഓ​ളം പൊ​തു ടാ​പ്പു​ക​ളും 200 ൽ ​അ​ധി​കം ക​ക്ഷ​ണ​നു​മു​ള്ള പ്ര​ദേ​ശ​മാ​ണ്.​ഉ​പ​രോ​ധ​ത്തി​ന് മു​ൻ​എം​എ​ൽ​എ​എ.​ടി.​ജോ​ർ​ജ്,കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പെ​രു​വി​ള ര​വി, ലി​ജി​ത്ത്, ബ്ലോ​ക്ക്, മെ​മ്പ​ർ നി​ർ​മ​ല​കു​മാ​രി, ക്രി​സ്റ്റ​ൽ​ഷീ​ഷ, ഹെ​ൻ​സി ലാ​ലി, പ്രീ​ജ​സാ​വ​ത്രി,കു​മാ​രി, സു​ശീ​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.