പ​രാ​തി​ ന​ൽ​കാ​നെ​ത്തി​യ വി​മു​ക്ത ഭ​ട​ൻ പോ​ലീ​സു​കാ​രെ മ​ർ​ദി​ച്ചു
Wednesday, February 19, 2020 12:20 AM IST
പാ​റ​ശാ​ല: പ​രാ​തി ന​ൽ​കാ​നെ​ത്തി​യ വി​മു​ക്ത ഭ​ട​ൻ പോ​ലീ​സു​കാ​രെ മ​ർ​ദി​ച്ചു പൊ​ഴി​യൂ​ർ​സ്റ്റേ​ഷ​നി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം പൊ​ഴി​യൂ​ർ സ്വ​ദേ​ശി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പ്ര​ദീ​പ്,ക്രി​സ്റ്റ​ഫ​ർ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു .
ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി​യ​ശേ​ഷം പ​രാ​തി ന​ൽ​കാ​നാ​യി സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. പിന്നാലെയെത്തി​യ ഭാ​ര്യ​യു​മാ​യി ഇ​ദ്ദേ​ഹം സ്റ്റേ​ഷ​നി​ൽ വ​ച്ച് വ​ഴ​ക്കു​കൂ​ടി .ഉ​ച്ച​ത്തി​ൽ സം​സാ​രി​ക്ക​രു​തെ​ന്നു പ​റ​ഞ്ഞ പ്ര​ദീ​പി​നെ​ മ​ർ​ദിക്കു​ക​യും ഇ​തു​ത​ട​യാ​നെ​ത്തി​യ ക്രി​സ്റ്റ​ഫ​റി​നെ​യും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മ​റ്റു​ പോ​ലീ​സു​കാ​ർ ചേ​ർ​ന്നാ​ണ് പ​രാ​തി​ക്കാ​ര​നെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്. മാ​ന​സി​ക വി​ഭ്രാ​ന്തി കാ​ട്ടി​യ​തി​ന് തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ​പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ആ​ക്ര​മ​ണ സ്വ​ഭാ​വം​കാ​ട്ടി​യ​തി​ന് തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക്മാ​റ്റു​ക​യാ​യി​രു​ന്നു.​പാ​റ​ശാ​ല പോ​ലീ​സ് കേ​സ് എ​ടു​ത്തു.