ഖ​ര​മാ​ലി​ന്യ പ​ദ്ധ​തി​ക​ൾ​ക്കാ​യി ത​ന​തു ഫ​ണ്ടി​ൽ നി​ന്നും കോ​ടി​ക​ൾ: എ​തി​ർ​പ്പു​മാ​യി ബി​ജെ​പി​യും യു​ഡി​എ​ഫും
Wednesday, February 19, 2020 12:22 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം : ന​ഗ​ര​സ​ഭ​യു​ടെ ഖ​ര​മാ​ലി​ന്യ പ​ദ്ധ​തി​ക​ൾ മാ​ർ​ച്ച് 31നു ​മു​ന്പു പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​യി ത​ന​തു ഫ​ണ്ടി​ൽ നി​ന്നും 14 കോ​ടി രൂ​പ അ​നു​വ​ദി​ക്കാ​നു​ള്ള നീ​ക്കം അ​ഴി​മ​തി വ​ഴി​വ​യ്ക്കു​മെ​ന്ന ബി​ജെ​പി​യു​ടെ​യും യു​ഡി​എ​ഫി​ന്‍റെ​യും ആ​രോ​പ​ണം മേ​യ​ർ കെ.​ശ്രീ​കു​മാ​ർ ത​ള്ളി. കൗ​ണ്‍​സി​ലി​ന്‍റെ അ​വ​സാ​ന നാ​ളു​ക​ളി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്തി മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​ക​ൾ മു​ട​ക്കാ​നു​ള്ള ശ്ര​മ​മാ​ണു പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന​തെ​ന്നും അ​ഴി​മ​തി​യു​ണ്ടെ​ങ്കി​ൽ ഏ​ത് അ​ന്വേ​ഷ​ണ​വും നേ​രി​ടാ​ൻ താ​നും ഭ​ര​ണ​സ​മി​തി​യും ത​യാ​റാ​ണെ​ന്നും വെ​റു​തേ കൗ​ണ്‍​സി​ലി​ൽ വ​ന്നു ഞ​ഞ്ഞാ​മു​ഞ്ഞാ പ​റ​ഞ്ഞു ത​ട​സ​ങ്ങ​ൾ സൃ​ഷ്ടി​ക്ക​രു​തെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. ബി​ജെ​പി​യും യു​ഡി​എ​ഫും എ​തി​ർ​പ്പു​മാ​യി വ​ന്നെ​ങ്കി​ലും അ​ജ​ണ്ട പാ​സാ​യെ​ന്നോ പാ​സാ​യി​ല്ലെ​ന്നോ വ്യ​ക്ത​മാ​ക്കാ​തെ മേ​യ​ർ കെ.​ശ്രീ​കു​മാ​ർ അ​ടു​ത്ത അ​ജ​ണ്ട​യി​ലേ​യ്ക്കു ക​ട​ന്നു. പ​തി​വു​പോ​ലെ കോ​ടി​ക​ളു​ടെ ഒ​രു പ​ദ്ധ​തി കൂ​ടി കൗ​ണ്‍​സി​ലി​നു പു​റ​ത്തു പാ​സാ​ക്കി​യെ​ടു​ക്കാ​ൻ മേ​യ​ർ​ക്കും സി​പി​എ​മ്മി​നു​മാ​യി.
ഖ​ര​മാ​ലി​ന്യ പ​ദ്ധ​തി​ക​ൾ​ക്കാ​യി ല​ഭി​ക്കേ​ണ്ട കേ​ന്ദ്ര-​സം​സ്ഥാ​ന വി​ഹി​തം ഇ​തു​വ​രേ​യും കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു ത​ന​തു ഫ​ണ്ടി​ൽ നി​ന്നും പ​ണം ന​ൽ​കാ​നു​ള്ള അ​ജ​ണ്ട ധ​ന​കാ​ര്യ ക​മ്മി​റ്റി വ​ഴി ഇ​ന്ന​ല​ത്തെ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ എ​ത്തി​യ​ത്. കേ​ന്ദ്ര-​സം​സ്ഥാ​ന വി​ഹി​ത​ങ്ങ​ൾ ല​ഭി​ക്കു​ന്ന മു​റ​യ്ക്കു തു​ക ത​ന​തു​ഫ​ണ്ടി​ലേ​യ്ക്കു മാ​റ്റു​മെ​ന്നും അ​ജ​ണ്ട​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കേ 14 കോ​ടി രൂ​പ എ​ങ്ങ​നെ ചി​ല​വ​ഴി​ക്കു​മെ​ന്ന​തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും ന​ഗ​ര​സ​ഭ​യി​ലെ ഹെ​ൽ​ത്ത് വി​ഭാ​ഗ​ത്തി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ ചി​ല ഏ​ജ​ൻ​സി​ക​ൾ​ക്കു പ​ണം ത​ട്ടാ​നു​ള്ള മാ​ർ​ഗ​മാ​ണു ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന​തെ​ന്നും ബി​ജെ​പി കൗ​ണ്‍​സി​ല​ർ തി​രു​മ​ല അ​നി​ൽ പ​റ​ഞ്ഞു. അ​നി​ലി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്കു പി​ന്തു​ണ​യു​മാ​യി യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രും എ​ത്തി​യ​തോ​ടെ കൗ​ണ്‍​സി​ൽ യോ​ഗം പ്ര​ക്ഷു​ബ്ദ​മാ​യി.
മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ എം.​എ​സ്.​മ​ണി​യു​ടെ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തി​നാ​ൽ കൗ​ണ്‍​സി​ൽ യോ​ഗം 4.30നു ​അ​വ​സാ​നി​പ്പി​ക്കു​മെ​ന്നു പ​റ​ഞ്ഞ ശേ​ഷ​മാ​ണു മേ​യ​ർ കെ.​ശ്രീ​കു​മാ​ർ യോ​ഗം ആ​രം​ഭി​ച്ച​ത്. വി​വാ​ദ അ​ജ​ണ്ട കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷം ചൂ​ടു​പി​ടി​പ്പി​ക്കു​ന്ന​തി​നി​ടെ സ​മ​യം 4.30നോ​ട് അ​ടു​ത്തു.
ഖ​ര​മാ​ലി​ന്യ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ജ​ണ്ട വോ​ട്ടി​നി​ടാ​ൻ പോ​ലും ത​യാ​റാ​കാ​തെ മ​റ്റു സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​ക​ളു​ടെ അ​ജ​ണ്ട​ക​ൾ ബ​ന്ധ​പ്പെ​ട്ട ചെ​യ​ർ​മാ​ന്മാ​രെ കൊ​ണ്ടു തി​ടു​ക്ക​ത്തി​ൽ വാ​യി​പ്പി​ച്ചു മേ​യ​ർ കെ.​ശ്രീ​കു​മാ​ർ കൗ​ണ്‍​സി​ൽ യോ​ഗം അ​വ​സാ​നി​പ്പി​ച്ചു.